ഇസ്രായേലിലേക്ക് 2023 ഒക്ടോബർ ഏഴിന് ശേഷം എത്തിയത് 16000 ഇന്ത്യൻ നിർമാണ തൊഴിലാളികളെന്ന് റിപ്പോർട്ട്

ടെൽ അവീവ്: ഒക്ടോബർ ഏഴിന് ശേഷം ഇസ്രായേലിലേക്ക് 16,000 ഇന്ത്യൻ നിർമ്മാണ തൊഴിലാളികൾ എത്തിയെന്ന് റിപ്പോർട്ട്. ഒക്ടോബർ ഏഴിന് ശേഷം ഇസ്രായേലിൽ ജോലി ചെയ്യുന്ന അഫ്​ഗാനികളെ ഒഴിവാക്കിയാണ് ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്ത് തുടങ്ങിയത്. 2023 ഒക്‌ടോബർ 7-ന് ഹമാസിൻ്റെ ആക്രമണത്തിനും ഇസ്രായേലിന്റെ ആക്രമണത്തിനും ശേഷം ഇസ്രായേലിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് അഫ്​ഗാനികളെ വിലക്കിയിരുന്നു.

പതിനായിരക്കണക്കിന് പലസ്തീനിയൻ നിർമ്മാണ തൊഴിലാളികളാണ് ഇസ്രായേലിൽ ജോലി ചെയ്തിരുന്നത്. നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനാണ് ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്തത്. യുദ്ധ ഭീതിയിലും മികച്ച വരുമാനം ലക്ഷ്യമിട്ടാണ് ഇന്ത്യക്കാർ ഇസ്രായേലിൽ തുടരുന്നത്. നാട്ടിൽ ലഭിക്കുന്നതിന്റെ മൂന്നോ നാലോ ഇരട്ടി സമ്പാദിക്കാൻ കഴിയുമെന്നാണ് തൊഴിലാളികൾ പറയുന്നത്.

ഇന്ത്യക്കാർ പതിറ്റാണ്ടുകളായി ഇസ്രായേലിൽ പ്രൊഫഷണലുകളായി ജോലി ചെയ്യുന്നുണ്ട്. പ്രായമായ ഇസ്രായേലികളെ പരിചരിക്കുന്നവരായും വജ്രവ്യാപാരികളായും ഐടി പ്രൊഫഷണലുകളായും ജോലി ചെയ്യുന്നു. എന്നാൽ ഗാസയിലെ യുദ്ധം രൂക്ഷമായതോടെ, ഇസ്രയേലിൻ്റെ നിർമ്മാണ മേഖലയിലേക്കും ഇന്ത്യക്കാരെ കൊണ്ടുവന്നു.

16,000 Indian Construction Workers Enter Israel after 2023 october

More Stories from this section

family-dental
witywide