
ന്യൂയോർക്കിലെ ഒരു ഫാമിലെ കംപോസ്റ്റ് ടാങ്കറിൽ വീണ് 2 പേർ മരിച്ചുവെന്ന് ലോക്കൽ പോലീസ് അറിയിച്ചു.ടാങ്കറിൽ വീണുപോയ ഒരു ഉപകരണം എടുക്കാൻ ശ്രമിക്കുന്നതിനിടെ ഒരാൾ അതിൽ വീണു പോവുകയായിരുന്നു. അയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടാമത്തെ യാളും അതിൽ വീണു.
കംപോസ്റ്റ് ടാങ്കിൽ മീഥെയ്ൻ, അമോണിയ, കാർബൺ ഡൈ ഓക്സൈഡ് എന്നിവയുൾപ്പെടെ നിരവധി വാതകങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നതിനാൽ പെട്ടെന്ന് മരണം സംഭവിക്കും.
ന്യൂയോർക്കിലെ സിറാക്കൂസിൽ നിന്ന് 50 മൈൽ (80 കിലോമീറ്റർ) കിഴക്കായി കിർക്ക്‌ലാൻഡിലെ ചാമ്പ്യൻ ഫാമിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. നഥാൻ ഡൂഡി (33), ടൈലർ മെമ്മറി (29) എന്നിവരെയാണ് അധികൃതർ തിരിച്ചറിഞ്ഞതെന്ന് ന്യൂയോർക്ക് ഡെയ്‌ലി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ചാമ്പ്യൻ ഫാമിലെ തൊഴിലാളികൾ സഹായിക്കാൻ അധികൃതരെ വിളിച്ചെങ്കിലും അവർ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിൽ മരണം സ്ഥിരീകരിച്ചു. സമാനമായ സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. 2016ൽ വിസ്കോൺസിനിൽ ഒരു കർഷകനും 13 പശുക്കളും ഒരു കൂറ്റൻ കംപോസ്റ്റ് ടാങ്കിൽ നിന്ന് മീഥെയ്ൻ ശ്വസിച്ച് മരിച്ചു.
2 men die by falling in a Compost tank at Newyork















