ഇടത്തീ പോലെ ട്രംപിനെ ഞെട്ടിച്ച് സർവേ ഫലം പുറത്ത്; അമേരിക്കയിൽ ട്രംപിന് രാഷ്ട്രീയ തിരിച്ചടി, പ്രതിസന്ധികളെ അതിജീവിക്കാൻ ഇറാനാകുമെന്ന് വിലയിരുത്തൽ

വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇറാനുമായുള്ള സൈനിക ഏറ്റുമുട്ടൽ മൂലം തകർന്ന സാമ്പത്തിക വ്യവസ്ഥയെ അതിജീവിക്കാൻ ഇറാനിയൻ ഭരണകൂടത്തിന് സാധിക്കുമെന്നും, എന്നാൽ അമേരിക്കയിൽ ഇത് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വൻ രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുമെന്നും അന്താരാഷ്ട്ര നയതന്ത്ര വിദഗ്ദ്ധർ. പ്രമുഖ അമേരിക്കൻ ചിന്താകേന്ദ്രമായ ‘സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിലെ’ മിഡിൽ ഈസ്റ്റ് പ്രോഗ്രാം സീനിയർ അസോസിയേറ്റ് പോൾ സേലത്തെ ഉദ്ധരിച്ച് സി.എൻ.എൻ ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്.

വേദനകളും പ്രയാസങ്ങളും സഹിക്കാൻ പര്യാപ്തമായ രീതിയിലാണ് ഇറാന്റെ ഭരണകൂട ഘടനയെന്നും, സ്വന്തം ജനത അനുഭവിക്കുന്ന ദുരിതങ്ങൾ അവർക്ക് വലിയ വിഷയമല്ലെന്നും പോൾ സേലം ചൂണ്ടിക്കാട്ടി. എന്നാൽ അമേരിക്കയെപ്പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ പ്രയാസങ്ങളും സാമ്പത്തിക ബാധ്യതകളും ഭരണാധികാരികൾക്ക് വലിയ രാഷ്ട്രീയ വില നൽകേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സി.എൻ.എൻ സർവ്വേയിലെ പ്രധാന വിവരങ്ങൾ

ഇന്ധനവില വർദ്ധനവ്: തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്ക് അടച്ചതോടെ ഇന്ധനവില കുത്തനെ ഉയർന്നതിനെ തുടർന്ന് അമേരിക്കയിൽ ഗാലന് ശരാശരി $4.09 ഡോളറായി മാറി. ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതിനുശേഷം ഇന്ധനവിലയിൽ 34% വർദ്ധനവാണ് രേഖപ്പെടുത്തിയത്.

ജനവികാരം ട്രംപിനെതിര്: സി.എൻ.എൻ / എസ്.എസ്.ആർ.എസ് നടത്തിയ ഏറ്റവും പുതിയ പോളിംഗ് പ്രകാരം, 67% അമേരിക്കക്കാരും ഇറാനെതിരായ ട്രംപിന്റെ യുദ്ധ തീരുമാനം അമേരിക്കയ്ക്ക് ദോഷം ചെയ്തതായി വിശ്വസിക്കുന്നു. 65% ആളുകൾ ട്രംപിന്റെ നയങ്ങൾ രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ കൂടുതൽ വഷളാക്കിയതായി അഭിപ്രായപ്പെട്ടു.

ഇറാനിൽ ഊർജ്ജ പ്രതിസന്ധി:
അതേസമയം, യുദ്ധം ആരംഭിച്ചതിനുശേഷം പ്രതിദിനം ഏകദേശം 230 ദശലക്ഷം ക്യുബിക് മീറ്റർ സ്വാഭാവിക വാതക ഉൽപ്പാദന ശേഷി നഷ്ടപ്പെട്ടതിനെ തുടർന്ന് ഊർജ്ജ ഉപയോഗം കുറയ്ക്കാനും സാധ്യമായ വൈദ്യുതി മുടക്കങ്ങൾക്ക് തയ്യാറാകാനും ഇറാനിയൻ അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചതായി ഇസ്ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Also Read

More Stories from this section

family-dental
witywide