
ജോര്‍ജിയ: ജോര്‍ജിയയിലെ സപെലോ ദ്വീപില്‍ ഫെറി ഡോക്കിന്റെ ഒരു ഭാഗം തകര്‍ന്നതിനെത്തുടര്‍ന്ന് ഏഴുപേര്‍ മരിച്ചതായി വിവരം. ഒക്ടോബര്‍ 19 (യുഎസ് സമയം)നാണ് അപകടമുണ്ടായത്. ഗുല്ല-ഗീച്ചീ സമൂഹത്തിന്റെ വാര്‍ഷിക സാംസ്‌കാരിക ദിനത്തോടനുബന്ധിച്ച പരിപാടിക്കായി ദ്വീപ് നിവാസികളും കുടുംബങ്ങളും വിനോദസഞ്ചാരികളും ഒത്തുകൂടിയപ്പോഴാണ് ദാരുണമായ അപകടമുണ്ടായത്.
യുഎസ് കോസ്റ്റ് ഗാര്‍ഡ്, മക്കിന്റോഷ് കൗണ്ടി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ്, ജോര്‍ജിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് നാച്ചുറല്‍ റിസോഴ്സ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ജീവനക്കാര്‍അപകടത്തില്‍പ്പെട്ടവര്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ടെന്ന് നാച്ചുറല്‍ റിസോഴ്സ് വക്താവ് ടൈലര്‍ ജോണ്‍സ് അറിയിച്ചു.
അപകടസമയത്ത് തകര്‍ന്ന ഭാഗത്ത് കുറഞ്ഞത് 20 പേരെങ്കിലും ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതായിരിക്കാം തകര്‍ച്ചയ്ക്ക് കാരണമായതെന്ന് ഉദ്യോഗസ്ഥര്‍ കരുതുന്നു.














