ഉത്തരാഖണ്ഡില്‍ ടെമ്പോ ട്രാവലര്‍ മലയിടുക്കിലേക്ക് മറിഞ്ഞ് 8 പേര്‍ക്ക് ദാരുണാന്ത്യം, 15 പേര്‍ക്ക് പരുക്ക്

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ ടെമ്പോ ട്രാവലര്‍ മലയിടുക്കിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് ദാരുണാന്ത്യം. 15 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. രുദ്രപ്രയാഗ് ജില്ലയിലെ റൈതോലിക്ക് സമീപം ഋഷികേശ്-ബദ്രിനാഥ് ഹൈവേയില്‍ ശനിയാഴ്ചയാണ് അപകടം. അളകനന്ദ നദിയ്ക്ക് സമീപത്തേക്കാണ് വാഹനം വീണത്.

സംസ്ഥാന ദുരന്തനിവാരണ സേനയുടെയും പോലീസിന്റെയും ടീമുകള്‍ നിലവില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 23 യാത്രക്കാരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.

സംഭവത്തെത്തുടര്‍ന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി, അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ മജിസ്ട്രേറ്റിനോട് ഉത്തരവിട്ടു.

Also Read

More Stories from this section

family-dental
witywide