സോഷ്യല്‍ മീഡിയയില്‍ ‘ആഡംബര ജീവിതം’; ആരുമറിയാത്ത കടമോ 34 മില്യണ്‍ ഡോളര്‍! ആത്മഹത്യ ചെയ്ത യുഎസ് കോടീശ്വരൻ ബ്രാന്‍ഡന്‍ മില്ലറിനെക്കുറിച്ചുള്ളത് ഞെട്ടിക്കുന്ന വിവരം

കഴിഞ്ഞ മാസം ആത്മഹത്യ ചെയ്ത ന്യൂയോര്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ ബ്രാന്‍ഡന്‍ മില്ലറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവം. സോഷ്യല്‍ മീഡിയയില്‍ ‘ആഡംബര ജീവിതം’ നയിച്ച മില്ലറും ഭാര്യ കാന്‍ഡസും കടബാധ്യതകള്‍ മറച്ചുവെച്ചാണ് ജീവിതം മുന്നോട്ടുകൊണ്ടുപോയത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയാണ് മില്ലറിന്റെ ഭാര്യ കാന്‍ഡസ്.

34 മില്യണ്‍ ഡോളറിന്റെ കടബാധ്യതയുള്ളയാളായിരുന്നു മില്ലര്‍. അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ വെറും 8,000 ഡോളര്‍ മാത്രമാണുണ്ടായിരുന്നത്. എന്നിട്ടും മില്ലറും ഭാര്യ കാന്‍ഡസും സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ഉയര്‍ന്ന ജീവിതശൈലികൊണ്ട് പ്രശസ്തരായിരുന്നു. 43 കാരനായ മില്ലര്‍ കഴിഞ്ഞ ജൂലൈ 3 നാണ് ആത്മഹത്യ ചെയ്തത്.

കടം പെരുകി, 34 മില്യണ്‍ ഡോളറിലെത്തിയപ്പോഴും മില്ലറിന്റെ ഭാര്യയുടെ ബ്ലോഗിലൂടെ ഇവര്‍ തങ്ങള്‍ ഉന്നത നിലവാരത്തില്‍ ആഡംബരത്തില്‍ ജീവിക്കുന്നുവെന്ന തരത്തിലുള്ള സന്ദേശമാണ് മറ്റുള്ളവര്‍ക്ക് നല്‍കിക്കൊണ്ടിരുന്നത്. കുടുംബം യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് താങ്ങാനാവുന്നതിലും അപ്പുറമുള്ള കടത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഈ കുടുംബത്തിന് വസ്തുവിനുമേലുള്ള വായ്പയടക്കം കുടിശ്ശികയായി കിടക്കുന്ന നാല് വായ്പകളുണ്ടായിരുന്നു. മറ്റ് കടങ്ങള്‍ വേറെയും. കടബാധ്യതകളൊക്കെ താങ്ങാനാകാതെ വന്നതോടെ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം. 4,300 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഹാംപ്ടണ്‍സ് വീടിന്റെ ഗാരേജിനുള്ളില്‍ കാറില്‍ അബോധാവസ്ഥയിലാണ് മില്ലറെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

More Stories from this section

family-dental
witywide