ശബരിമല ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് അനുവദിക്കണമെന്ന് അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍

ഡാളസ് : മൂന്നാം മോദി സര്‍ക്കാര്‍ ജൂലൈ 23 നു അവതരിപ്പിക്കുന്ന സമ്പൂര്‍ണ ബഡ്ജറ്റില്‍ ശബരിമല ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് അനുവദിക്കണമെന്ന് അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡണ്ട് എബി തോമസ് ആവശ്യപ്പെട്ടു.

കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന പ്രവാസികള്‍ക്കായാണ് നിവേദനം സമര്‍പ്പിക്കുന്നതെന്ന് എബി തോമസ് ചൂണ്ടിക്കാട്ടി. നിര്‍ദ്ദിഷ്ട ശബരിമല ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളത്തിന്റെ തുടര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായിരിക്കുന്നു. ലക്ഷക്കണക്കിന് ആളുകളാണ് ശബരിമലയിലെ പുണ്യകേന്ദ്രത്തിലേക്ക് എത്തുന്നത്.

ക്രിസ്ത്യന്‍ സമൂഹത്തിന്റെ ലോകപ്രശസ്തമായ മാരാമണ്‍ കണ്‍വന്‍ഷനിലേക്കുള്ള പ്രവാസികളുടെ യാത്ര സുഗമമാക്കാന്‍ ഈ വിമാനത്താവളം അനിവാര്യമാണ്. കോട്ടയം, പത്തനംതിട്ട ജില്ലകളുടെ വികസനത്തിനും ഈ വിമാനത്താവളത്തിന്റെ നിര്‍മാണം സഹായകമാകും.

ശബരിമല ഗ്രീന്‍ഫീല്‍ഡ് എയര്‍ പോര്‍ട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ വേണ്ട സാമ്പത്തിക വിഹിതം കേന്ദ്ര ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട്‌ എബി തോമസ് പ്രധാനമന്ത്രിക്കും ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമനും നിവേദനം നല്‍കിയിട്ടുണ്ട്‌.

(വാര്‍ത്ത: പി.പി ചെറിയാന്‍)

More Stories from this section

family-dental
witywide