
എഴുത്തുകാരിയായ ഇ ജീന്‍ കരോൾ നൽകിയ അപകീര്‍ത്തി കേസില്‍ തിരിച്ചടി നേരിട്ട ഡോണൾഡ് ട്രംപ് വിധികേട്ട ഉടൻ കോടതി പരിസരത്തുനിന്ന് സ്ഥലം വിട്ടെങ്കിലും തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ പൊട്ടിത്തെറിച്ചു.
വിധി അങ്ങേയറ്റം പരിഹാസ്യമായ ഒന്നാണെന്നും ജോ ബൈഡൻ്റെ സംവിധാനത്തിൽ നടക്കുന്ന രാഷ്ട്രീയ വേട്ടയാടലാണെന്നും ട്രംപ് കുറിച്ചു.
ട്രംപ് തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ എഴുതി: “ ഈ വിധി തികച്ചും പരിഹാസ്യമാണ്! വിധിയോട് ഞാൻ പൂർണ്ണമായും വിയോജിക്കുന്നു. എന്നെയും റിപ്പബ്ലിക്കൻ പാർട്ടിയെയും ലക്ഷ്യമിട്ട് ബൈഡൻ സംവിധാനം ചെയ്ത ഈ രാഷ്ട്രീയ വേട്ടയ്‌ക്കെതിരെ ഞാൻ അപ്പീൽ പോകും. നമ്മുടെ നിയമസംവിധാനം ആകെ തകർന്നിരിക്കുന്നു., രാഷ്ട്രീയ ആയുധമായിഅത് ഉപയോഗിക്കപ്പെടുന്നു. എല്ലാ അവകാശങ്ങളും അവർ എടുത്തുകളഞ്ഞിരിക്കുന്നു. ഇത് അമേരിക്കയല്ല!”
തിരഞ്ഞെടുപ്പ് അട്ടിമറിക്കൽ, രഹസ്യവിവരങ്ങൾ ചോർത്തിനൽകൽ, നികുതിവെട്ടിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് 91 ക്രിമിനൽ കുറ്റങ്ങളും ട്രംപ് നേരിടുന്നുണ്ട്. എന്തായാലും, റിപ്പബ്ലിക്കൻ പാർട്ടിയിലും അതിൻ്റെ പ്രസിഡൻഷ്യൽ പ്രൈമറിയിലും ട്രംപ് ആധിപത്യം പുലർത്തുന്നു.
83.3 മില്യൺ ഡോളർ വിധി ട്രംപിൻ്റെ എതിരാളികൾ ആഘോഷിക്കുകയാണ്. ഇത്ര വലിയ തുക ശിക്ഷിച്ച കോടതിവിധി നിയമ വിദഗ്ധർ വിശകലനം ചെയ്യുകയാണ്. ട്രംപും അനുയായികളും വിധിയെ കടുത്ത ഭാഷയിൽ വിമർശിക്കുകയും ഇത് തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമാക്കാൻ പരിശ്രമിക്കുകയും ചെയ്യുകയാണ്.
Angry Trump fumes after $83.3m damages ruling in E Jean Carroll case















