വാഷിംഗ്ടൺ: 2020 ലെ തിരഞ്ഞെടുപ്പിന് ശേഷം യു എസിൽ ഏറ്റവും കൂടുതൽ വോട്ടവകാശമുള്ള ജനസംഖ്യയായി ഏഷ്യൻ അമേരിക്കക്കാർ മാറിയെന്ന് പുതിയ പഠനം. അമേരിക്കയിലെ മറ്റേതൊരു ജനതയെക്കാളും ഉയർന്ന നിരക്കിൽ വോട്ടവകാശം ഏഷ്യൻ – അമേരിക്കക്കാർക്ക് ഉണ്ടെന്നാണ് ആപ്റ്റ വോട്ടിന്റെ പുതിയ പഠനം തെളിയിക്കുന്നത്. ആപ്റ്റ വോട്ടിന്റെ വിശകലനമനുസരിച്ച് , 2020 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് , ജനുവരി മുതൽ ജൂൺ വരെ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏതൊരു വംശീയ ഗ്രൂപ്പിൻ്റെയും വോട്ടർ രജിസ്ട്രേഷനിൽ ഏഷ്യൻ അമേരിക്കക്കാരാണ് മുന്നിൽ. ഹവായിയക്കാർ, പസഫിക് ദ്വീപുകാർ എന്നിവരാണ് പിന്നാലെയുള്ളത്.വോട്ടർ രജിസ്ട്രേഷനിലെ വർദ്ധനവിന് നിരവധി ഘടകങ്ങൾ കാരണമായെന്നാണ് വിദഗ്ധർ ചൂണ്ടികാട്ടുന്നത്.
സ്വദേശിവൽക്കരിക്കപ്പെട്ട ആദ്യ തലമുറ കുടിയേറ്റക്കാരുടെ വർദ്ധനവാണ് ഇക്കൂട്ടത്തിൽ പ്രധാനം. അതായത് യു എസിൽ ജനിച്ച കൂടുതൽ യുവാക്കളായ ഏഷ്യൻ അമേരിക്കക്കാർക്ക് 18 വയസ്സ് തികഞ്ഞെന്ന് സാരം. 1960 നും 2019 നും ഇടയിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് യു എസിൽ എത്തിയ കുടിയേറ്റക്കാരായെത്തിയവരുടെ പിന്മുറക്കാരുടെ വോട്ടവകാശമാണ് ഇതിന് കാരണം. ഇക്കാര്യത്തിൽ 29% വർധനവാണുള്ളതെന്നാണ് കണക്കുകൾ ചൂണ്ടികാട്ടുന്നത്. 2020 മുതൽ രാജ്യത്ത് ഏറ്റവും വേഗത്തിൽ വളരുന്ന യോഗ്യരായ വോട്ടർമാരുടെ വിഭാഗമായി ഏഷ്യൻ-അമേരിക്കക്കാർ മാറിയിട്ടുണ്ട്.
2020 ലെ തിരഞ്ഞെടുപ്പിൽ, ഏഷ്യൻ അമേരിക്കക്കാർക്കിടയിലെ വോട്ടർ പങ്കാളിത്തം 2018 ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ നിന്ന് 11% വർദ്ധിച്ചു. സ്വിംഗ് സ്റ്റേറ്റുകളിൽ 2020-ൽ ബാലറ്റ് രേഖപ്പെടുത്തിയ ഏഷ്യൻ അമേരിക്കക്കാരുടെ എണ്ണം പ്രസിഡൻഷ്യൽ വിജയത്തിൻ്റെ മാർജിൻ കവിഞ്ഞു. ഇക്കുറി ഇത് 29 ശതമാനമായി മാറിയെന്നാണ് റിപ്പോർട്ട്.