ഇടക്കാല തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ?;ട്രംപിന്റെ കാലത്ത് പെട്രോൾ വില ബൈഡനേക്കാൾ ഉയർന്നു

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ രണ്ടാം ഭരണകാലത്ത് പെട്രോളിനും ഡീസലിനും ശരാശരി വില മുൻ പ്രസിഡന്റ് ജോ ബൈഡന്റെ കാലത്തേക്കാൾ ഉയർന്നതായി കണക്കുകൾ. നവംബർ മൂന്നിന് ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇന്ധനവില വർധന ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും വലിയ വെല്ലുവിളിയാകുകയാണ്.

അമേരിക്കൻ ഓട്ടോമൊബൈൽ അസോസിയേഷന്റെ (എഎഎ) കണക്കുകൾ പ്രകാരം, ട്രംപിന്റെ ഭരണകാലത്ത് ഡീസൽ വില ഗാലന് 4.343 ഡോളറാണ്. ബൈഡന്റെ കാലത്ത് ഇത് 4.078 ഡോളറായിരുന്നു. യുക്രെയ്‌നിലെയും ഇറാനിലെയും യുദ്ധങ്ങൾ ആഗോള ഇന്ധനവിതരണത്തെ ബാധിച്ചതോടെ സെപ്റ്റംബർ 22ന് യുഎസിൽ ഡീസൽ വില റെക്കോർഡ് ഉയരമായ ഗാലന് 6.523 ഡോളറിലെത്തിയിരുന്നു.

കോൺഗ്രസിന്റെ ഇരുസഭകളിലും നേരിയ ഭൂരിപക്ഷം നിലനിർത്താൻ റിപ്പബ്ലിക്കൻ പാർട്ടി ശ്രമിക്കുന്നതിനിടെയാണ് ഇന്ധനവില വർധന തിരിച്ചടിയാകുന്നത്. ഉയർന്ന പെട്രോൾ വിലയെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്ക ട്രംപിന്റെ ജനപ്രീതിയെയും ബാധിച്ചിട്ടുണ്ട്.

ഒക്ടോബർ 19ന് പ്രസിദ്ധീകരിച്ച റോയിട്ടേഴ്‌സ്-ഇപ്‌സോസ് സർവേ പ്രകാരം ട്രംപിന്റെ ഭരണപ്രകടനത്തെ അനുകൂലിക്കുന്നവർ 31 ശതമാനം മാത്രമാണ്. രണ്ടാഴ്ച മുമ്പത്തെ കണക്കിനേക്കാൾ ഒരു ശതമാനം കുറവാണിത്. ട്രംപിന്റെ രണ്ട് ഭരണകാലയളവുകളിലെയും ഏറ്റവും താഴ്ന്ന അംഗീകാരനിരക്കാണിത്. സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യുന്ന രീതിയെ അനുകൂലിക്കുന്നത് സർവേയിൽ പങ്കെടുത്തവരിൽ 23 ശതമാനം പേർ മാത്രമാണ്.

Average price of gasoline during Trump’s term now exceeds Biden’s, as midterms loom

More Stories from this section

family-dental
witywide