റഫായിലെ ആക്രമണം നിർത്താൻ ഇസ്രയേലിനോട് ബൈഡൻ ആവശ്യപ്പെട്ടു

തെക്കൻ ഗാസയിലെ റഫാ കേന്ദ്രീകരിച്ച് ഇസ്രയേൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആവശ്യപ്പെട്ടു. ഗാസയുടെ വിവിധ മേഖലകളിൽനിന്ന് പലായനം ചെയ്തവരാണ് റഫായിലെത്തിയതെന്നും അവർ സംരക്ഷിക്കപ്പെടേണ്ടവരാണെന്നും ബൈഡൻ പറഞ്ഞു. അവിടെ തിങ്ങിപ്പാർക്കുന്ന പത്തുലക്ഷത്തിലധികം പേരുടെ സുരക്ഷതിത്വം ഉറപ്പാക്കാതെ റഫായിൽ ആക്രമണം നടത്തരുതെന്നും എന്നും അദ്ദേഹം വ്യക്തമാക്കി. ജോർദാൻ്റെ അബ്ദുള്ള രാജാവുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ബൈഡന്റെ പ്രതികരണം.

റഫായിലെ ഇസ്രയേൽ നടപടിയെ കടുത്ത ആശങ്കയോടെയാണ് ലോകം നോക്കികാണുന്നത്. ഗാസയിൽ വർദ്ധിച്ചുവരുന്ന മരണസംഖ്യയിൽ യൂറോപ്യൻ യൂണിയൻ്റെ വിദേശനയ മേധാവി ജോസഫ് ബോറെൽ ഉൾപ്പെടെയുള്ളവർ ആശങ്ക രേഖപ്പെടുത്തി. റഫായിലെ അഭയാർഥികളെ ഒഴിപ്പിച്ച ശേഷമേ സൈനിക ആക്രമണങ്ങൾ നടത്തുകയുള്ളു എന്നാണ് നെതന്യാഹുവിന്റെ വാദം. എന്നാൽ എവിടെ ചന്ദ്രനിലേക്കാണോ അവരെ മാറ്റാൻ പോകുന്നതെന്ന് ബോറൽ ചോദിച്ചിരുന്നു.

ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിയും ഡേവിഡ് കാമറൂണും സമാനമായ പ്രതികരണം നടത്തിയിരുന്നു. അവിടെ താമസിക്കുന്ന ആളുകൾക്ക് പോകാൻ മറ്റൊരിടമില്ല. തെക്ക് ഈജിപ്തിലേക്കോ തിരികെ സ്വന്തം നാട്ടിലേക്കോ പോകാൻ അവർക്ക് സാധിക്കില്ല. അതുകൊണ്ട് ഇസ്രയേലിന്റെ നടപടി നിർത്തണമെന്നും കാമറൂൺ ആവശ്യപ്പെട്ടിരുന്നു.

Biden Urges Israel to Stop Attack At Rafah

More Stories from this section

family-dental
witywide