
കാലിഫോർണിയ: ബ്രഹ്മാകുമാരിസ് സിലിക്കൺ വാലി, അതിൻ്റെ പുതിയ ധ്യാനകേന്ദ്രം ‘ഓം ശാന്തി’ ജൂൺ 22-ന് കാലിഫോർണിയ മിൽപിറ്റാസിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സിസ്റ്റർ മോഹിനി, സിസ്റ്റർ ജയന്തി, ബ്രഹ്മാകുമാരിസ് അഡീഷണൽ അഡ്മിനിസ്‌ട്രേറ്റീവ് മേധാവികൾ,മറ്റ് പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.
സിസ്റ്റർ കുസുമം കെജ്‌രിവാളിൻ്റെ നേതൃത്വത്തിൽ ബ്രഹ്മാകുമാരിസ് സിലിക്കൺ വാലി 28 വർഷത്തിലേറെയായി ബേ ഏരിയയിൽ സേവനമനുഷ്ഠിക്കുന്നു. ഓം ശാന്തി ധ്യാനകേന്ദ്രം അവരുടെ പ്രതിബദ്ധതയുടെ തെളിവാണ്.
ഈ പ്രദേശത്തുള്ള ആളുകൾക്ക് രാജയോഗ ധ്യാനം എന്തെന്നു മനസ്സിലാക്കാനും അത് പരിശീലിനിക്കാനും അതിൽ ഗുണങ്ങൾ അനുഭവവേദ്യമാകാനുമുള്ള സ്ഥലമാണിത് എന്ന് ബ്രഹ്മാകുമാരിസ് സ്ഥാപനം അവകാശപ്പെട്ടു.
എല്ലാ മത-സാംസ്കാരിക പശ്ചാത്തലങ്ങളിൽ നിന്നുമുള്ള ആളുകൾക്കുമായാണ് ഇത് തുറന്നിരിക്കുന്നതെന്നും രാജയോഗത്തിൻ്റെയും ധ്യാനത്തിൻ്റെയും നല്ല ഗുണങ്ങൾ പ്രതിഫലിപ്പിക്കാനും അതിനു സാക്ഷ്യം വഹിക്കാനുമുള്ള സ്ഥലമാണിതെന്നും കേന്ദ്രം പത്രക്കുറിപ്പിൽ അറിയിച്ചു.
വ്യക്തികളെ അവരുടെ മികച്ച വ്യക്തിത്വങ്ങൾ കണ്ടെത്താനും രൂപപ്പെടുത്താനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ,, വ്യക്തിഗത വികസന പരമ്പരകൾ, കുട്ടികൾക്ക് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്നിവയും ഇവിടെ നൽകുമെന്ന് കേന്ദ്രം അറിയിച്ചു.
Brahma Kumaris Silicon Valley opened new meditation Centre At Milpitas











