
ഡാളസ് : ഡാളസ് സിയോന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 13,14,15 തീയതികളില്‍ സംഘടിപ്പിക്കുന്ന പ്രത്യേക സുവിശേഷ യോഗങ്ങളില്‍ കണ്‍വെന്‍ഷന്‍ പ്രാസംഗികനായ ബ്രദര്‍ സുരേഷ് ബാബു വചനശുശ്രൂഷ നിര്‍വഹിക്കുന്നു. ഇതിനോട് അനുബന്ധിച്ച് നടക്കുന്ന ഗാന ശുശ്രൂഷയ്ക്ക് ഡോ: ടോം ഫിലിപ്പ് നേതൃത്വം നല്‍കും.
13 14 തീയതികളില്‍ വൈകിട്ട് ഏഴിനും 15 ഞായറാഴ്ച രാവിലെ 9 നും ആണ് യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ യോഗങ്ങളിലേക്ക് ഏവരെയും ക്ഷണിക്കുന്നുതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജസ്റ്റിന്‍ സിബു: 480 737 0044 ബൈജു ഡാനിയേല്‍ : 972 345 3877
(വാര്‍ത്ത പി പി ചെറിയാന്‍)















