ചിക്കാഗോ മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷം ഗംഭീരമായി

ചിക്കാഗോ: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവുമായി
മിഡ് വെസ്റ്റ് മലയാളി അസോസിയേഷൻ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ചി‌ക്കാഗോ സെന്റ്മേരീസ് ക്നനായ കാത്തലിക് പള്ളി ഹാളിലായിരുന്നു പരിപാടി. സിനിമാതാരം ആൻ അഗസ്റ്റിൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഫാ. സിജു മുടക്കോടിയിൽ പരിപാടിയുടെ ഭാഗമായി.

അത്തപ്പൂക്കളം, ചെണ്ടമേളം, മാവേലിതമ്പുരാന്‍റെ സന്ദര്‍ശനം, എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. തുടര്‍ന് ഓണസദ്യയ്ക്കു ശേഷം സാംസ്ക്കാരിക സമ്മേളനം നടന്നു. ആഘോഷ വേളയില്‍ വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കു വേണ്ടി ധനസമാഹരണവും നടത്തപ്പെട്ടു.

സാംസ്ക്കാരിക സമ്മേളത്തിന് പ്രസിഡന്‍റ് റോയി നെടുംചിറ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് പോള്‍സണ്‍ കുളങ്ങര, സെക്രട്ടറി മഹേഷ് കൃഷ്ണന്‍, ജോ.സെക്രട്ടറി വരുണ്‍ നായര്‍, ട്രഷറര്‍ സാബു തറത്തട്ടേല്‍, അസോസിയേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ പാട്ടപതി, യൂത്ത് കോര്‍ഡിനേറ്റര്‍ ടെസ്സ അലക്സാണ്ടര്‍ വെള്ളാപ്പള്ളി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നൽകി.