
വല്ലഭന് പുല്ലും ആയുധം എന്ന് കേട്ടിട്ടില്ലേ. ചിക്കാഗോയിലെ ഒരു ചെറുപ്പക്കാരനാണ് ഈ സംഭവത്തിലെ വല്ലഭൻ. ആയുധം ഒരു ഫ്രൈയിങ് പാൻ ആയിരുന്നു എന്നു മാത്രം. വീട്ടിൽ കയറിയ കള്ളനെ ഫ്രൈയിങ് പാൻകൊണ്ട് നേരിട്ട് കീഴടക്കിയ ജയ്സൺ വില്യംസിന്റെ കഥയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ജൂണ്‍ 20-ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന ജെയ്‌സണ് വീട്ടില്‍ ആരോ അതിക്രമിച്ചുകയറിയതായി സുരക്ഷാ സംവിധാനത്തില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചു.
Here is the video of the burglar being caught: got some good licks inside and the back. Keystone cops theme should be added for laughs. I’m ok. Guys gonna have a headache tomorrow and was taken away by the ambulance. pic.twitter.com/ry1hr89A54
— Jason Williams (@Bashido) June 20, 2024
അപ്പോഴേക്ക് വീടിന് തൊട്ടടുത്തെത്തിയിരുന്ന ജെയ്‌സണ്‍വീട്ടിലേക്ക് കുതിച്ചു ചെന്നു. പെട്ടെന്ന് കയ്യിൽ കിട്ടിയ ആയുധം ഒരു ഫ്രൈയിങ് പാനായിരുന്നു. അതേസമയം വീട്ടില്‍ കയറിയ കള്ളന്‍ മുകളിലെ നിലയില്‍ നിന്ന് താഴോട്ട് ഇറങ്ങിവന്നു. പിന്നെ നടന്നതൊക്കെ കണ്ണടച്ചുതുറക്കുന്ന വേഗത്തിൽ. ഫ്രൈയിങ് പാന്‍ എന്ന ‘ആയുധം’ ഉപയോഗിച്ച് ജെയ്‌സണ്‍ കള്ളനെ ഓടിച്ചു. വീടിന് പുറത്തെത്തിയിട്ടും അദ്ദേഹം കള്ളനെ വിടാതെ പിന്നാലെ ഓടി. അപ്പോഴേക്ക് വിവരം ലഭിച്ച ചിക്കാഗോ പൊലീസ് സ്ഥലത്തേക്ക് പാഞ്ഞെത്തുകയും തെരുവില്‍ വെച്ച് കള്ളനെ പിടിക്കുകയും ചെയ്തു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ ജെയ്‌സന്റെ വീട്ടില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ തന്റെ എക്‌സ് അക്കൗണ്ടില്‍ അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തു.













