സി എം എ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്റ് എക്‌സ്പ്രസ്സ് ടിഎന്‍ജി ടീം ചാമ്പ്യന്മാര്‍

ആൽവിൻ ഷിക്കോർ 

കോളേജ് വിഭാഗത്തില്‍ എല്‍ജിനിലെ പാര്‍ക്ക് ഡിസ്ട്രിക്ടില്‍ നടന്ന ആവേശോജ്വലമായ ബാസ്‌കറ്റ്ബാള്‍ മത്സരത്തില്‍ എക്‌സ്പ്രസ്സ് ടിഎന്‍ജി ചാമ്പ്യാന്മാരായി. ചമ്പ്യന്മാര്‍ക്ക് വിനു മാമ്മൂട്ടില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന മത്തായി മാമ്മൂട്ടില്‍ മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാര്‍ഡും ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജെസ്സി റിന്‍സി സമ്മാനിച്ചു.

റണ്ണേഴ്സ് അപ്പ് ആയ എന്‍എല്‍എംബി ടീമിന് ഷിബു മുളയാനിക്കുന്നേല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അന്നമ്മ ജോസഫ് മുളയാനിക്കുന്നേല്‍ മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാര്‍ഡും വൈസ് പ്രസിഡന്റ് ഫിലിപ്പ് പുത്തന്‍പുരയില്‍ കൈമാറി.

ടൂര്‍ണമെന്റ് എം.വി.പി ആയ അരുണ്‍ രാജേഷ്ബാബു വിന് ജോസ് മണക്കാട്ട് സ്‌പോണ്‍സര്‍ ചെയ്ത എം.വി.പി ട്രോഫിയും ക്യാഷ് അവാര്‍ഡും അവസാന മത്സരത്തിലെ എംവിപി ആയ ആന്റണി പ്ലാമൂട്ടിലിന് ഫിലിപ്പ് പുത്തന്‍പുരയില്‍ സ്‌പോണ്‍സര്‍ ചെയ്ത ഫൈനല്‍സ് എംവിപി ട്രോഫിയും ബെസ്റ്റ് ഡിഫന്‍സിവ് പ്ലെയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട റ്റെജ് ജോണ്‍സണ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ സ്‌പോണ്‍സര്‍ ചെയ്ത ഡിഫന്‍സ് പ്ലെയേഴ്‌സ് ട്രോഫിയും ടോം സണ്ണി (New York Life Insurance) സ്‌പോണ്‍സര്‍ ചെയ്ത വ്യക്തിഗത ട്രോഫിയും സമ്മാനിച്ചു.

ജോര്‍ജ് മോളക്കല്‍, രാജു വിന്‍സെന്റ് എന്നിവരായിരുന്നു ടൂര്‍ണമെന്റിന്റെ മുഖ്യ സ്‌പോണ്‍സര്‍മാര്‍. ടൂര്‍ണമെന്റ് നടത്തിപ്പിന് ചുക്കാന്‍ പിടിച്ച മനോജ് അച്ചേട്ടും ജോര്‍ജ് പ്ലാമൂട്ടിലും എല്ലാവര്‍ക്കും നന്ദി പറഞ്ഞു. സിഎംഎ ബോര്‍ഡ് മെമ്പര്‍ ആയ ജോസ് മണക്കാട്ട്, മാത്യു ജയ്‌സണ്‍ മുന്‍ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂര്‍ക്കാടന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു

ഒന്നാം സമ്മാനം നേടിയ എക്‌സ്പ്രസ് ടിഎന്‍ജി ടീമിനെ നയിച്ചത് മാത്യു അച്ചാട്ട്, ആന്റണി പ്ലാമൂട്ടില്‍ എന്നിവരായിരുന്നു. ആന്റണി കുര്യന്‍, റ്റെജ് ജോണ്‍സണ്‍, അരുണ്‍ രാജേഷ് ബാബു, രോഹന്‍ റ്റിവെലില്‍, റയാന്‍ ജോര്‍ജ്, ഡെന്നി പ്ലാമൂട്ടില്‍, ജോസഫ് ചിറയില്‍, സാക്ക് ചിറയില്‍, ഷോണ്‍ ചിറയില്‍ എന്നിവര്‍ ടീം അംഗങ്ങളായിരുന്നു

റണ്ണേഴ്അപ്പായ എന്‍എല്‍ബി ടീമിനെ നയിച്ചത് ജെസ്വിന്‍ ഇലവുങ്കല്‍ ആയിരുന്നു. ഡെറിക് തോമസ് , എബ്രഹാം മണപ്പിള്ളി, സേവിയര്‍ മണപ്പിള്ളി, ജോബിന്‍ വര്‍ഗീസ്, ജസ്റ്റിന്‍ കൊല്ലമന, അമല്‍ ഡെന്നി, ബെന്‍ ലൂക്കോസ് എന്നിവര്‍ ടീം അംഗങ്ങളായിരുന്നു.