തിരഞ്ഞെടുപ്പ് ഗോദയിലേക്ക് വിനേഷ് ഫോഗട്ട്; ഹരിയാനയിൽ കോൺഗ്രസ് സ്ഥാനാർഥി? തീരുമാനം ഉടൻ

ഛണ്ഡിഗഡ്: വരുന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം ചര്‍ച്ച ചെയ്യാനായി കോണ്‍ഗ്രസിന്‍റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചേര്‍ന്നു. യോഗത്തില്‍ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്‍ഡ്യാ മുന്നണി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്തതായി വൃത്തങ്ങള്‍ അറിയിച്ചു. തിങ്കളാഴ്ച ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തായിരുന്നു യോഗം. തിരഞ്ഞെടുപ്പിൽ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ മത്സരിപ്പിക്കുന്ന കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാകും.

വിനേഷിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കഴിഞ്ഞ ദിവസം ചേർന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ ചർച്ച നടന്നതായാണ് സൂചന. വിനേഷ് ഫോഗട്ടിന് പുറമെ ലോക്സഭാംഗമായ കുമാരി സെൽജയയെും രാജ്യസഭാംഗം രൺദീപ് സിങ് സുർജേവാലയെയും തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ നീക്കമുണ്ട്.

അതേസമയം ഹരിയാനയിൽ വോട്ടുകൾ ഭിന്നിക്കരുതെന്നാണ് രാഹുൽ ഗാന്ധിയുടെ ആവശ്യം. കോൺഗ്രസും ആം ആദ്മി പാർട്ടിയും മുന്നണിയായി തന്നെ മത്സരിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം രാഹുൽ ഉന്നയിച്ചത്.

Also Read

More Stories from this section

family-dental
witywide