യു.എസിലും കാനഡയിലും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നു ; 1.7 ദശലക്ഷം ഉപഭോക്താക്കളെ ബാധിച്ചു

വാഷിംഗ്ടണ്‍: യുഎസിലെയും കാനഡയിലെയും ഏകദേശം 1.7 ദശലക്ഷം ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഫ്‌ളോറിഡ ആസ്ഥാനമായുള്ള ഒരു പേയ്മെന്റ് പ്രൊസസറായ സ്ലിം സിഡി, 2023 ഓഗസ്റ്റ് മുതല്‍ 2024 ജൂണ്‍ വരെയുള്ള കാലയളവിലാണ് തങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തിയിരിക്കുന്നതെന്ന് ഉപഭോക്താക്കളെ ഇമെയിലുകള്‍ വഴി അറിയിച്ചിട്ടുണ്ട്.

ഈ വര്‍ഷം ജൂണിലാണ് വിവരങ്ങള്‍ ചോര്‍ന്നതായി കമ്പനി കണ്ടെത്തിയത്. വ്യക്തികളുടെ പേരുകള്‍, വിലാസങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍, ക്രെഡിറ്റ് കാര്‍ഡ് എക്‌സ്പയറി തീയതികള്‍ എന്നിവയെല്ലാം ആക്സസ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ‘ഐഡന്റിറ്റി മോഷണവും’ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചുള്ള മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

ഭാഗ്യവശാല്‍ ഹാക്കര്‍മാര്‍ക്ക് ക്രെഡിറ്റ് കാര്‍ഡുകളുടെ CVV നമ്പറുകള്‍ ലഭിച്ചിട്ടില്ലെന്നും
CVV വിവരങ്ങളില്ലാതെ, ഈ മോഷ്ടിച്ച കാര്‍ഡുവിവരങ്ങള്‍ ഉപയോഗിച്ച് വഞ്ചനാപരമായ ഇടപാടുകള്‍ നടത്താന്‍ സൈബര്‍ കുറ്റവാളികള്‍ കൂടുതല്‍ പരിശ്രമിക്കേണ്ടി വരുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതായത് കാര്‍ഡ് വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടവര്‍ക്ക് കൂടുതല്‍ സ്വകാര്യ വിവരങ്ങള്‍ തേടിയുള്ള ഇമെയിലുകളോ മെസേജുകളോ വന്നേക്കാമെന്നും ജാഗ്രത പാലിക്കണമെന്നും സാരം. സുരക്ഷയെക്കരുതി ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ കാര്‍ഡ് റീ പ്ലേസ്‌മെന്റിന് ശ്രമിക്കുകയോ, ബാങ്കുമായോ ക്രെഡിറ്റ് കാര്‍ഡ് ദാതാക്കളുമായോ ബന്ധപ്പെടുകയോ ചെയ്യണമെന്നും സുരക്ഷാ വിദഗ്ധര്‍ ഉപദേശിക്കുന്നു.

More Stories from this section

family-dental
witywide