പാസ്റ്റർ വിൽ‌സൺ ഏബ്രഹാമിന് മിനിസ്ട്രിയിൽ ഡോക്ടറേറ്റ്

ചിക്കാഗോ: മലയാളിയായ പാസ്റ്റർ വിൽ‌സൺ ഏബ്രഹാമിന് മിനിസ്ട്രിയിൽ ഡോക്ടറേറ്റ് ലഭിച്ചു. ട്രിനിറ്റി ഇവാഞ്ചലിക്കൽ ഡിവിനിറ്റി സ്കൂളിൽ നിന്നാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.

ഷിക്കാഗോയിലുള്ള ഇന്ത്യൻ പെന്തക്കോസ്റ്റൽ സഭകളുടെ പുതിയ തലമുറ നേരിടുന്ന വെല്ലുവിളികളെ സംബന്ധിച്ച് നടത്തിയ പഠനത്തിനാണ് അംഗീകാരം ലഭിച്ചത്. ഡോ. വിൽ‌സൺ ഷിക്കാഗോ ഗുഡ് ഷെപ്പേർഡ് ഫെല്ലോഷിപ്പ് ചർച്ചിലെ പാസ്റ്ററും ഷിക്കാഗോ ക്രിസ്റ്റ്യൻ ഫെല്ലോഷിപ്പ് പ്രസിഡൻ്റുമാണ് .

റജിസ്റ്റേർഡ് നഴ്സ് ആയി ജോലി ചെയ്തിരുന്ന അദ്ദേഹം രാജി വെച്ച് അമേരിക്കയിലെ പ്രഫഷനൽ ചാപ്ലൈൻസ് അസോസിയേഷൻ അംഗീകാരമുള്ള ചാപ്ലൈൻ ആയി. ഷിക്കാഗോയിലെ ഒരു പ്രധാന ഹോസ്പിറ്റലിൽ ഇപ്പോൾ സേവനം അനുഷ്ഠിക്കുന്നു. ഡോ ഗ്രേറ്റ എബ്രഹാമാണ് ഭാര്യ, മക്കൾ – ഇലൈജ , പോൾ.

Doctorate Delivered To pastor Wilson Abraham

More Stories from this section

family-dental
witywide