‘കമലഹാരിസ് മാര്‍ക്സിസ്റ്റ്, അവരുടെ പിതാവ് മാര്‍ക്സിസ്റ്റ് പ്രൊഫസര്‍ ആയിരുന്നു’; വൈസ് പ്രസിഡന്റിനെ വ്യക്തിപരമായി കടന്നാക്രമിച്ച് ട്രംപ്

വാഷിങ്ടൺ: കമല ഹാരിസ് മാർക്സിസ്റ്റ് ആണെന്ന വാദം ആവർത്തിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപ്. അമേരിക്കൻ സാമ്പത്തിക മേഖലയെക്കുറിച്ചും ചൈനയെക്കുറിച്ചും സംസാരിക്കുന്നതിനിടെയായിരുന്നു കമലക്കെതിരെ ട്രംപ് വ്യക്തിപരമായ ആക്രമണം നടത്തിയത്.

“അവൾ ഒരു മാർക്സിസ്റ്റാണ്, അവൾ ഒരു മാർക്സിസ്റ്റാണെന്ന് എല്ലാവർക്കും അറിയാം. അവളുടെ പിതാവും ഒരു മാർക്സിസ്റ്റ് പ്രൊഫസറായിരുന്നു. അദ്ദേഹത്തിൽ നിന്ന് അവൾ നന്നായി പഠിച്ചിട്ടുണ്ട്,” ട്രംപ് പറഞ്ഞു. ഡെമോക്രാറ്റിക് സ്ഥാനാർത്ഥി മുൻ പ്രസിഡൻ്റിൽ നിന്ന് നിരവധി വംശീയവും ലിംഗവിവേചനപരവുമായ അഭിപ്രായങ്ങൾ നേരിട്ടിട്ടുണ്ട്.

ഗർഭച്ഛിദ്ര നിയമത്തെക്കുറിച്ചു സംസാരിക്കവെ, സർക്കാരോ ട്രംപോ അല്ല രാജ്യത്തെ സ്ത്രീകളുടെ ശരീരത്തെക്കുറിച്ച് തീരുമാനമെടുക്കേണ്ടതെന്ന് കമല ഹാരിസ് ആഞ്ഞടിച്ചു. പ്രത്യുൽപാദന അവകാശങ്ങളിൽ വോട്ടർമാർ തന്നെ വിശ്വസിക്കുന്നത് എന്തിനെന്ന ചോദ്യത്തിന് മറുപടിയായി, വാൾസ് ഉൾപ്പെടെയുള്ള ഡെമോക്രാറ്റുകൾ ഗർഭച്ഛിദ്രത്തിന് അനുകൂലരാണെന്ന കെട്ടിച്ചമച്ച വാദമായിരുന്നു ട്രംപ് മുന്നോട്ടുവച്ചത്.