ബൈബിൾ ബിസിനസ് നടത്തി ട്രംപ് നേടിയത് 2.5 കോടി രൂപ, ക്രിപ്‌റ്റോകറൻസിയിൽ 8 കോടി നിക്ഷേപം

മുൻ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഏറ്റവും പുതിയ സാമ്പത്തിക രേഖകൾ പ്രകാരം അദ്ദേഹത്തിന് ഒരു മില്യൺ ഡോളറിലധികം (8,39,68500 രൂപ) ക്രിപ്‌റ്റോകറൻസിയുണ്ടെന്നും ബ്രാൻഡഡ് ബൈബിൾ ബിസിനസിലൂടെ 300,000 ഡോളർ (2,51,90550 രൂപ) സമ്പാദിച്ചതായും വിവരം.

വ്യാഴാഴ്ച പുറത്തുവിട്ട രേഖകൾ പ്രകാരം, “ദി ഗ്രീൻവുഡ് ബൈബിളിൻ്റെ” റോയൽറ്റി പേയ്മെൻ്റിൽ ട്രംപിന് 300,000 ഡോളർകിട്ടി. ഗ്രീൻവുഡ് ബൈബിളിന് ഔദ്യോഗികമായി “God Bless the USA Bible” എന്നാണ് പേരിട്ടിരിക്കുന്നു. റിപ്പബ്ലിക്കൻസിന് പ്രിയപ്പെട്ട ലീ ഗ്രീൻവുഡിൻ്റെ ഗാനത്തിൽ നിന്നാണ് ഈ പേര് വന്നത്. ബ്രാൻഡഡ് ബൈബിളിൻ്റെ വെബ്‌സൈറ്റ് അനുസരിച്ച്,ഇത് ഒരു കോപ്പി 59.99 ഡോളറിനാണ് വിൽക്കുന്നത്. കൂടാതെ “ഗോഡ് ബ്ലെസ് ദി യുഎസ്എ” എന്ന ഗാനത്തിൻ്റെ കൈയെഴുത്ത് പ്രതിയും കൂടെയുണ്ടാകും. ട്രംപിൻ്റെ ഒപ്പ് രേഖപ്പെടുത്തിയ പരിമിതമായ പതിപ്പുകൾ 1000 ഡോളറിന് വെബ്‌സൈറ്റിൽ ലഭ്യമാണ്.

സിഎൻഎൻ പറയുന്നതനുസരിച്ച്, 250-ലധികം പേജുകളുള്ള സാമ്പത്തിക രേഖയിൽ, ട്രംപിൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസ്സ് മുതൽ മറ്റ് നിക്ഷേപങ്ങൾ, വരുമാനം, കടങ്ങൾ എന്നിങ്ങനെയുള്ള എല്ലാ വിവരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ചൈന, സൗദി അറേബ്യ, ഇറാൻ, യുക്രെയ്ൻ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിലും ഉൾപ്പെടെ ലോകമെമ്പാടും ട്രംപിന് ബിസിനസ് ഉണ്ടെന്ന് ഈ രേഖകൾ പറയുന്നു. ദശലക്ഷക്കണക്കിന് ഡോളറിൻ്റെ ക്രിപ്‌റ്റോകറൻസി മുതൽ സ്വർണ്ണ ബാറുകളിലെ വൻ നിക്ഷേപം വരെ ട്രംപിൻ്റെ ഇൻവെസ്റ്റ്മെൻ്റിലെ വൈവിധ്യവും വെളിവാക്കുന്നു.

Donald Trump’s financial disclosures reveal that he made 2.5 crore from bible business

More Stories from this section

family-dental
witywide