ഒന്നരകോടിയിലേറെ! നടി ധന്യ മേരി വർ​ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുവകകൾ ഇഡി കണ്ടുകെട്ടി, നടപടി ഫ്ലാറ്റ് തട്ടിപ്പ് കേസിൽ

തിരുവനന്തപുരം: ഫ്ലാറ്റ് തട്ടിപ്പ് കേസിൽ നടി ധന്യ മേരി വർ​ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുവകകൾ കണ്ടുകെട്ടി. പട്ടത്തും പേരൂര്‍ക്കടയിലുമുള്ള 1.56 കോടി രൂപയുടെ സ്വത്താണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടിയത്. 2016 ല്‍ കേസില്‍ ധന്യയും ഭര്‍ത്താവും നടനുമായ ജോണും അറസ്റ്റിലായിരുന്നു.

ഫ്ലാറ്റുകൾ നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി വന്‍ തുക തട്ടിയെന്ന പരാതിയില്‍ ധന്യയ്ക്കും സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സ് കമ്പനി ഡയറക്ടറും നടനുമായ ജോണ്‍ ജേക്കബ്, ജോണിന്റെ സഹോദരന്‍ സാമുവല്‍ എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തത്. കമ്പനിയുടെ മാര്‍ക്കറ്റിങ് മേധാവിയായിരുന്നു ധന്യ.

ഫ്ലാറ്റ് നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞ് വിദേശ മലയാളികളുള്‍പ്പെടെ നിരവധി പേരില്‍ നിന്നു പണം വാങ്ങിയശേഷം കാലാവധി കഴിഞ്ഞിട്ടും ഫ്ലാറ്റ് നിര്‍മ്മിച്ചു നല്‍കാത്തതാണ് കേസ്.

More Stories from this section

family-dental
witywide