ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ, നാല് ഭീകരരെ വധിച്ചു, രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരുമായി സൈന്യത്തിന്റെ ഏറ്റുമുട്ടൽ. രണ്ടു സൈനികർ വീരമൃത്യു വരിച്ചു. നാല് ഭീകരരെ വധിക്കുകയും ചെയ്തു. കുൽഗാം ജില്ലലെ മോഡർഗാം ഗ്രാമത്തിലും ഫ്രിസൽ മേഖലയിലുമുണ്ടായ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലിലാണ് സംഭവം. ശനിയാഴ്ച രാവിലെ മോ‍ഡർഗ്രാമിൽ സിആർപിഎഫും കരസേനയും പൊലീസും ചേർന്ന നടത്തിയ സംയുക്ത പരിശോധനക്ക് നേരെ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർത്തു.

പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന് വിവരം ലഭിച്ചതിനെത്തുടർന്നാണ് സംയുക്തസംഘം തിരച്ചിൽ നടത്തിയത്. വൈകിട്ട് ഫ്രിസൽ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ മറ്റൊരു സൈനികനും ജീവൻ നഷ്ടപ്പെട്ടു. ഇവിടെ 4 ഭീകരരെ സൈന്യം വധിച്ചു. പ്രദേശത്ത് സൈന്യം തിരച്ചിൽ തുടരുന്നു.

encounter in Kashmir, 4 terrorists killed, 2 soldiers martyred

More Stories from this section

family-dental
witywide