
ന്യൂയോർക്ക് നഗരത്തിലെ ബ്രയൻ്റ് പാർക്കിലെ ഒരു ഔട്ട്ഡോർ ഹോളിഡേ മാർക്കറ്റിൽ വെള്ളിയാഴ്ച തീപിടുത്തമുണ്ടായി. പ്രശസ്തമായ മിഡ്ടൗൺ മാൻഹട്ടൻ ടൂറിസ്റ്റ് സ്പോട്ടിലെ നാലു കടകൾ കത്തിനശിച്ചു. നിരവധി കടകൾക്കും റസ്റ്ററൻ്റുകൾക്കും കേടുപാടുകൾ സംഭവിച്ചു. തീ വ്യാപിക്കുമ്പോൾ റസ്റ്ററൻ്റുകളിൽ ആളുകൾ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു.
രാവിലെ 9 മണിക്ക് ശേഷമാണ് തീപിടുത്തമുണ്ടായത്. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് നഗരത്തിലെ അഗ്നിശമന സേനയുടെ വക്താവ് പറഞ്ഞു. ഒരു ഐസ് സ്കേറ്റിംഗ് റിങ്കിൻ്റെ മേൽക്കൂരയ്ക്കും കേടുപാടുകൾ സംഭവിച്ചതായി വക്താവ് പറഞ്ഞു. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.
ടൈംസ് സ്ക്വയറിനും ഗ്രാൻഡ് സെൻട്രൽ ടെർമിനലിനും ഇടയിലുള്ള ഈ പാർക്കിലേക്ക് വിനോദസഞ്ചാരികൾ ധാരാളം എത്താറുണ്ട്. ദീർഘകാലമായി പ്രവർത്തിക്കുന്ന ഓപ്പൺ എയർ മാർക്കറ്റിൽ നൂറുകണക്കിന് കടകളുണ്ട്.
ഹെറാൾഡ് സ്‌ക്വയറിലെ മറ്റൊരു ഹോളിഡേ മാർക്കറ്റായ തീപിടിത്തത്തിൽ പതിനെട്ട് സ്റ്റാളുകൾ കത്തി നശിപ്പിച്ചിട്ട് രണ്ടാഴ്ചയേ അയിട്ടുള്ളു. വൈദ്യുതി തകരാറാണ് തീപിടുത്തത്തിന് കാരണമെന്ന് അധികൃതർ പറഞ്ഞു.
Fire breaks out at outdoor holiday market in Bryant Park New York City












