
ഇന്ത്യയില്‍ എം.പോക്‌സ് വൈറസ് (കുരങ്ങുപനി) ബാധ സംശയത്തില്‍ ഒരാള്‍ ഐസൊലേഷനില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. രോഗബാധ സ്ഥിരീകരിക്കാന്‍ സാമ്പിളുകള്‍ പരിശോധിച്ചുവരികയാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഇന്ന് അറിയിച്ചു. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം പ്രസ്താവനയില്‍ അറിയിച്ചു.
എംപോക്‌സ് വൈറസ് ബാധിച്ച ഒരു രാജ്യത്ത് നിന്ന് അടുത്തിടെ മടങ്ങിയെത്തിയ ഒരാളെയാണ് ആശുപത്രിയില്‍ നിരീക്ഷ്‌ക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളുകള്‍ക്ക് അനുസൃതമായാണ് കേസ് കൈകാര്യം ചെയ്യുന്നതെന്നും കേന്ദ്രത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി.
അന്താരാഷ്ട്ര ആശങ്കയുയര്‍ന്നതോടെ കഴിഞ്ഞ മാസമാണ് ലോകാരോഗ്യ സംഘടന എംപോക്‌സിനെ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത്. 2022 ജനുവരിക്കും 2024 ഓഗസ്റ്റിനും ഇടയില്‍ 120ലധികം രാജ്യങ്ങളില്‍ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരുലക്ഷത്തിലധികം ആളുകള്‍ക്ക് രോഗം സ്ഥീരീകരിക്കുകയും 220ലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്.













