കർത്തയുടെ ‘ഇൻവോയ്സ് പോലും നൽകാതെ 10 മാസത്തിനിടെ 45 ലക്ഷം കൈമാറി’ മൊഴി; പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങി ഇഡി?

കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് ഇടപാടുകേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉടൻ തീരുമാനമെടുത്തേക്കും. കമ്പനി ഉടമ ശശിധരൻ കർത്ത നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പിണറായി വിജയനിലേക്ക് നീളുന്നത്. പിണറായിയുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ പേരിലാണ് പണം നൽകിയതെന്നും ഇതിന് പ്രത്യുപകാരമായി യാതൊരുവിധ സേവനങ്ങളും ലഭിച്ചിട്ടില്ലെന്നും കർത്ത ഇ.ഡിക്ക് മൊഴി നൽകിയിരുന്നു. ഇൻവോയ്സുകളൊന്നുമില്ലാതെ 10 മാസത്തിനിടെ 45 ലക്ഷം രൂപ വീണയ്ക്ക് കൈമാറിയ നടപടിയെ അതീവ ഗൗരവത്തോടെയാണ് ഇ.ഡി വീക്ഷിക്കുന്നത്.

വീണ ഡയറക്ടറായ എക്സാലോജിക് കമ്പനി 66 ലക്ഷം രൂപ നഷ്ടത്തിലായിരുന്നുവെന്നും, സി.എം.ആർ.എലിൽ നിന്നുള്ള പണത്തെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നതെന്നും ഇ.ഡി കണ്ടെത്തലിലുണ്ട്. ഐ.ടി കൺസൾട്ടൻസി എന്ന വ്യാജേന മാസം മൂന്ന് ലക്ഷം രൂപ വീതവും, കൺസൾട്ടന്റായി നിയമിച്ചെന്ന പേരിൽ വീണയ്ക്ക് മാസം അഞ്ച് ലക്ഷം രൂപ വീതവും സി.എം.ആർ.എൽ നൽകിയിരുന്നു. കൂടാതെ, വീണയ്ക്ക് പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ കോർപ്പറേഷൻ എന്ന കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലെ 15 ലക്ഷത്തോളം രൂപ ഇ.ഡി മരവിപ്പിക്കുകയും, റെയ്ഡിൽ വീണയുടെ ഫോണും ഡയറിയും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

വ്യാജ ബില്ലുകൾ നിർമ്മിച്ച് പണം വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയ ശേഷം കറൻസിയായി തിരിച്ചെത്തിക്കുന്ന ‘സർക്കുലർ ഫണ്ടിങ്’ രീതിയാണ് തട്ടിപ്പിനായി ഉപയോഗിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ചെളിനീക്കത്തിന്റെയും മറ്റും പേരിൽ 139 കോടിയുടെ വ്യാജ ചെലവുകൾ കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇത്തരത്തിൽ വ്യാജ കരാറുകളിലൂടെ ലഭിച്ച കോടിക്കണക്കിന് രൂപ വിദേശത്തേക്ക് കടത്തിയതായും റിപ്പോർട്ടിലുണ്ട്. സി.എം.ആർ.എലിൽ നിന്ന് എക്സാലോജിക്കിന് ലഭിച്ച പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറിയതിന്റെ കൃത്യമായ ബാങ്ക് രേഖകളും ഇ.ഡി ശേഖരിച്ചിട്ടുണ്ട്.

ED Prepares to Question Pinarayi Vijayan Over Unofficial Financial Deals with Exalogic

More Stories from this section

family-dental
witywide