മഴ, മഞ്ഞുവീഴ്ച, ഹിമക്കാറ്റ്: കാലാവസ്ഥ മാറ്റത്താൽ സംഭവ ബഹുലമായ ഒരാഴ്ച മുന്നിൽ

കാലിഫോർണിയയും വാഷിംഗ്ടനും കൊടുങ്കാറ്റിൻ്റെ നാശത്തിൽ നിന്നും വൈദ്യുതി മുടക്കത്തിൽ നിന്നും കരകയറുന്നതിനിടെ മറ്റൊരു മുന്നറിയിപ്പുമായി യുഎസ് കാലാവസ്ഥ വകുപ്പ്. കടുത്ത ശീതക്കാറ്റും മഞ്ഞു വീഴ്ചയും ഈ ആഴ്ചയിൽ രൂക്ഷമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. അടിക്കടി ഉണ്ടാകുന്ന കാലാവസ്ഥ ദുരന്തങ്ങളിൽപ്പെട്ട് വലയുകയാണ് കാലിഫോർണിയ. കനത്ത വെള്ളപ്പൊക്കം മൂലം കാലിഫോർണിയയിൽ ശനിയാഴ്ച രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. താങ്സ് ഗിവിങ് വീക്ക് ആയതിനാൽ യാത്ര ചെയ്യുന്നവർക്ക് ഈ ആഴ്ച ക്ലേശകരമായിരിക്കാൻ സാധ്യതയുണ്ട്.

കാലിഫോർണിയയിലെ സാക്രമെൻ്റോയിലെ നാഷണൽ വെതർ സർവീസ് ഓഫിസ്, ചൊവ്വാഴ്ച വരെ സിയറ നെവാഡയിൽ ശീതകാല കൊടുങ്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉയർന്ന പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടാകും. ഹിമ കാറ്റ് വീശാനും സാധ്യതയുണ്ട്.

മിഡ്‌വെസ്റ്റ്, ഗ്രേറ്റ് ലേക്‌സ് മേഖലകളിൽ തിങ്കളാഴ്ച മഴയും മഞ്ഞും കാണുമെന്ന് മുന്നറിയിപ്പുണ്ട്.

ബോസ്റ്റൺ മുതൽ ന്യൂയോർക്ക് വരെയുള്ള പ്രദേശങ്ങളിൽ മഴയും കാറ്റും ഉണ്ടാകും. വടക്കൻ ന്യൂ ഹാംഷെയർ, വടക്കൻ മെയ്ൻ, അഡിറോണ്ടാക്ക്സ് എന്നിവയുടെ ചില ഭാഗങ്ങളിൽ മഞ്ഞുവീഴ്ചക്ക് സാധ്യതയുണ്ട്.

Forecasts warn of possible winter storms across US

Also Read

More Stories from this section

family-dental
witywide