നയംമാറ്റി ചൈന, വിദേശികൾക്ക് ഇനി കുട്ടികളെ ദത്തെടുക്കാനാവില്ല, വ്യക്തത തേടി യുഎസ്

രാജ്യത്തെ കുട്ടികളെ വിദേശികൾക്ക് ദത്തെടുക്കാൻ അനുമതി നൽകുന്ന നയം ചൈന പിൻവലിച്ചു. അന്തർദേശീയ ദത്തെടുക്കൽ പരിപാടി അവസാനിപ്പിക്കുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് അറിയിച്ചു. ചൈനയിൽ ഓരോ വർഷവും ജനനനിരക്ക് കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

ചൈനയിൽനിന്ന് കുട്ടികളെ ദത്തെടുക്കാനായി അപേക്ഷ നൽകി കാത്തിരിക്കുന്ന നൂറുകണക്കിന് അമേരിക്കൻ കുടുംബങ്ങളെ പുതിയ തീരുമാനം എങ്ങനെ ബാധിക്കുമെന്നതിൽ യുഎസ് വ്യക്തത തേടിയിട്ടുണ്ട്.

അന്താരാഷ്ട്ര കൺവെൻഷനുമായി ചേർന്നുപോകുന്ന തരത്തിലാണ് തീരുമാനമെന്ന് പറഞ്ഞതല്ലാതെ മാവോ നിങ് കൂടുതൽ വിശദീകരണം നൽകിയില്ല., രക്തബന്ധമുള്ളവർക്ക് കുട്ടികളെ ദത്തെടുക്കാം. ഈ വ്യവസ്ഥയിൽ ഉൾപ്പെടുന്നതല്ലാതെ ദത്തെടുക്കാനുള്ള ഒരു അപേക്ഷയും ഇനി പരിഗണിക്കില്ലെന്ന് ചൈന യുഎസ് നയതന്ത്രജ്ഞരെ അറിയിച്ചു. എന്നാൽ ചൈനയുടെ സിവിൽ അഫയേഴ്‌സ് മന്ത്രാലയത്തിൽനിന്ന് എംബസി രേഖാമൂലം വിശദീകരണം തേടുകയാണെന്ന് യുഎസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നൂറുകണക്കിന് കുടുംബങ്ങളുടെ അപേക്ഷയിൽ ഇപ്പോഴും ദത്തെടുക്കൽ പൂർത്തിയാകാത്തതായി ഞങ്ങൾ മനസ്സിലാക്കുന്നു. അവരുടെ അവസ്ഥയിൽ ഞങ്ങൾ സഹതപിക്കുന്നു,” യു എസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

വിദേശികൾ ദശാബ്ദങ്ങളായി ചൈനയിൽനിന്ന് കുട്ടികളെ ദത്തെടുക്കാറുണ്ട്. ചൈനയിലെത്തി കുട്ടികളെ തങ്ങളുടെ രാജ്യങ്ങളിലേക്കു കൊണ്ടുപോവുകയും ചെയ്യാറുണ്ട്. യുഎസ് കുടുംബങ്ങളാണ് മറ്റു രാജ്യങ്ങളെക്കാൾ ഏറ്റവും കൂടുതൽ കുട്ടികളെ ചൈനയിൽ നിന്ന് ദത്തെടുക്കാറുള്ളത്.

foreigners can no longer adopt children from China US seeks clarity

More Stories from this section

family-dental
witywide