ഫെബ്രുവരി 28ന് അമേരിക്ക – ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശനിയാഴ്ച ഔദ്യോഗികമായി തുടക്കമായതോടെ തങ്ങളുടെ പരമോന്നത നേതാവിന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ ഇറാൻ ജനത കൂട്ടത്തോടെയെത്തി.
ടെഹ്‌റാനിലെ ഗ്രാന്റ് മൊസല്ലയില്‍ ഇറാന്റെ ദേശീയപതാകയില്‍ പൊതിഞ്ഞാണ് ഖമനേയിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത്. അദ്ദേഹത്തോടൊപ്പം ആക്രമണത്തിൽ കൊല്ലപ്പെട്ട 14 മാസം മാത്രം പ്രായമുള്ള, ഖമനേയിയുടെ കൊച്ചുമകള്‍ സഹ്‌റ മുഹമ്മദി ഗൊല്‍പായെഗനിയുടെ ശവപേടകവുമുണ്ടായിരുന്നു. പേടകത്തിനരികില്‍ സഹ്‌റയുടെ മനോഹരമായ ചിത്രവും വച്ചിട്ടുണ്ട്. അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയവരിൽ ഇത് ഏറെ ഹൃദയവേദനയുണ്ടാക്കി. കൂടെ കൊല്ലപ്പെട്ട മറ്റു പേരുടെയും ശവപേടകങ്ങളും പൊതുദർശനത്തിന് വെച്ചിരുന്നു.
അതേസമയം, പൊതുദര്‍ശനത്തിലും സംസ്‌കാര ചടങ്ങുകളിലും വിദേശ പ്രതിനിധികളെത്തി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നത് തുടരുകയാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാര്‍ ഗവര്‍ണര്‍ സയ്യിദ് അതാ ഹസ്‌നൈന്‍,വിദേശകാര്യമന്ത്രി പബിത്ര മാര്‍ഗരിത എന്നിവര്‍ പങ്കെടുത്തു. ഇറാനിലെയും ഇറാഖിലെയും അഞ്ച് നഗരങ്ങളിലായാണ് സംസ്‌കാര ചടങ്ങുകള്‍. ജൂലൈ 9ന് നടക്കുന്ന ഖബറടക്കത്തില്‍ വിദേശ പ്രതിനിധികളടക്കം പങ്കെടുക്കും.
The tiny coffin of Ayatollah Ali Khamenei’s 14-month-old granddaughter was displayed at Tehran’s Grand Mosalla on Friday, July 3, as mourners gathered to pay tribute to Iran’s late Supreme Leader.











