ഗുജറാത്തില്‍ കോണ്‍ഗ്രസിന് പ്രഹരം നല്‍കി മുന്‍ പിസിസി അധ്യക്ഷനും മുന്‍ വര്‍ക്കിങ് പ്രസിഡന്റും ബി.ജെ.പിയിലേക്ക്

ഗാന്ധിനഗര്‍: ഗുജറാത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന യൂണിറ്റ് മേധാവി അര്‍ജുന്‍ മോദ്വാദിയയും വര്‍ക്കിങ് പ്രസിഡന്റ് അംബരീഷ് ഡേറും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഇരുവരും ചൊവ്വാഴ്ച സംസ്ഥാന ബിജെപി അധ്യക്ഷന്‍ സിആര്‍ പാട്ടീലിന്റെ സാന്നിധ്യത്തിലാണ് ബിജെപിയില്‍ ചേര്‍ന്നത്.

ഗാന്ധിനഗറിലെ സംസ്ഥാന ആസ്ഥാനമായ ‘കമലത്തില്‍’ വച്ചാണ് ഇരു നേതാക്കളും ബിജെപിയില്‍ ചേര്‍ന്നത്. പരിപാടിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ‘ഭാരത് മാതാ കീ ജയ്’, ‘ജയ് ശ്രീ റാം’ വിളികള്‍ക്കിടയില്‍ ഗുജറാത്ത് ഇരുവരേയും ബിജെപി സ്‌കാര്‍ഫുകളും തൊപ്പികളും നല്‍കി സ്വാഗതം ചെയ്തു.

ജനുവരിയില്‍ അയോധ്യയില്‍ നടന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനത്തിലെ അതൃപ്തി ചൂണ്ടിക്കാട്ടിയാണ് ഇരു നേതാക്കളും തിങ്കളാഴ്ച രാജിവച്ചത്. രാജി സ്വീകരിച്ചതായി സ്പീക്കറുടെ ഓഫീസ് സ്ഥിരീകരിച്ചു.

Also Read

More Stories from this section

family-dental
witywide