15 വ‍ർഷം കൂടി രാഹുലിന് പ്രതിപക്ഷത്തിരിക്കാമെന്ന് ഷാ, കോൺഗ്രസിന് ഇരട്ടത്താപ്പെന്ന് നിതിൻ നവീൻ; ഇന്ത്യാ സഖ്യ മഹാറാലിക്കെതിരെ കൂട്ടത്തോടെ ബിജെപി നേതാക്കൾ

ഡൽഹി രാംലീലാ മൈതാനത്ത് ഇന്ത്യാ സഖ്യം നടത്തിയ മഹാറാലിക്കെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി രംഗത്തെത്തി. കോൺഗ്രസും പ്രതിപക്ഷവും രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ അപമാനിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. റാലിക്കെതിരെ മുതിർന്ന നേതാക്കളെ രംഗത്തിറക്കിയാണ് ബി.ജെ.പി പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിക്കുന്നത്. ഹരിയാനയിലെ റോഹ്തകിൽ നടന്ന ‘ലോക്തന്ത്ര ബച്ചാവോ, അരജക്ത ഹടാവോ’ മാർച്ചിനിടെ ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ കോൺഗ്രസിനെതിരെ ശക്തമായ കടന്നാക്രമണം നടത്തി. തിരഞ്ഞെടുപ്പ് ഫലങ്ങൾ വരുമ്പോൾ കോൺഗ്രസ് ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഹിമാചൽ പ്രദേശിലും കർണാടകയിലും കേരളത്തിലും വിജയിക്കുമ്പോൾ ജനാധിപത്യം വിജയിച്ചുവെന്ന് പറയുന്ന കോൺഗ്രസ്, ഹരിയാന, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബിഹാർ, ബംഗാൾ എന്നിവിടങ്ങളിൽ പരാജയപ്പെടുമ്പോൾ ജനാധിപത്യം അപകടത്തിലാണെന്ന് ആരോപിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് രാജ്യത്തെ ജനങ്ങളെയല്ല, മറിച്ച് മൂന്ന് കോടി നുഴഞ്ഞുകയറ്റക്കാരെയാണ് വിശ്വസിക്കുന്നതെന്നും നിതിൻ നവീൻ കൂട്ടിച്ചേർത്തു.

ചണ്ഡീഗഡിൽ നടന്ന പൊതുപരിപാടിയിൽ സംസാരിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, അടുത്ത പതിനഞ്ച് വർഷം കൂടെ പ്രതിപക്ഷത്തിരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കണമെന്ന് പരിഹസിച്ചു. അടുത്ത മൂന്ന് തവണത്തെ തിരഞ്ഞെടുപ്പുകളിലൂടെ ഭരണത്തിലെത്താൻ രാഹുൽ ഗാന്ധിക്ക് കഴിയില്ലെന്നും അമിത് ഷാ വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ പിടിവാശി കാരണം ഉത്സവകാലത്ത് തലസ്ഥാനത്തെ ചെറുകിട വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടതായി കേന്ദ്രമന്ത്രി ജെ.പി. നദ്ദയും കുറ്റപ്പെടുത്തി. ഉപജീവനമാർഗ്ഗം തടസ്സപ്പെടരുതെന്ന വ്യാപാരികളുടെ അഭ്യർത്ഥന അവഗണിച്ച കോൺഗ്രസ് ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിരോധം കാരണം രാജ്യത്തെ ജനങ്ങളെപ്പോലും വെറുക്കുകയാണോ എന്നും നദ്ദ ചോദിച്ചു.

അതേസമയം ബി.ജെ.പിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പുതിയ വീഡിയോ സന്ദേശമിറക്കി. റാലിക്കെത്തിയ എല്ലാ പ്രവർത്തകരും പ്രാദേശിക വ്യാപാരികളെ പിന്തുണയ്ക്കണമെന്നും അവിടെനിന്ന് സാധനങ്ങൾ വാങ്ങി ഷോപ്പിങ് നടത്തണമെന്നും രാഹുൽ ആഹ്വാനം ചെയ്തു. റാലി തടസ്സപ്പെടുത്താൻ സർക്കാരാണ് വഴിയിൽ തടസ്സങ്ങൾ സൃഷ്ടിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

BJP Slams INDIA Alliance Mock Trial & Rally: Amit Shah Asks Congress to Prepare for 5 More Years in Opposition

Also Read

More Stories from this section

family-dental
witywide