ചിക്കാഗോ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ജയചന്ദ്രന്‍ അന്തരിച്ചു

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആദ്യകാല അംഗവും മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ ജയചന്ദ്രന്‍ അന്തരിച്ചു.

അസോസിയേഷനു വേണ്ടി റേഡിയോ പ്രോഗ്രാം സംഘടിപ്പിക്കുന്നതിനും മലയാളം സിനിമ കേരളത്തില്‍ നിന്ന് കൊണ്ടുവരുന്നതിനുമടക്കം മുന്‍പന്തിയിലുണ്ടായിരുന്ന ജയചന്ദ്രന്‍ ചിക്കാഗോ മലയാളി അസോസിയേഷന്റെ മുതല്‍കൂട്ടായിരുന്നു. റിയല്‍ എസ്റ്റേറ്റ് ഏജന്റ്, ഗീതാ മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ചിക്കാഗോയിലെ മലയാളി സമൂഹത്തിലെ നിറസാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ചിക്കാഗോ മലയാളി അസോസിയേഷന്റെ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. മലയാളി അസോസിയേഷനും മലയാളി സമൂഹത്തിനും അദ്ദേഹം ചെയ്തിട്ടുള്ള നിസ്വാര്‍ത്ഥമായ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നുവെന്ന് ചിക്കാഗോ മലയാളി അസോസിയേഷന്‍ ദുഖം പങ്കുവെച്ചു.