ഡല്‍ഹിയില്‍ നാലുവയസുകാരി ബലാത്സംഗത്തിനിരയായി, പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി ; പ്രതി പിടിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ട്യൂഷന്‍ അധ്യാപകന്റെ സഹോദരന്‍ നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തില്‍ പ്രതി അറസ്റ്റിലായതായും പൊലീസ് പറയുന്നു. ദാരുണമായ സംഭവത്തെത്തുടര്‍ന്ന് പ്രതിയുടെ വീടിനുമുന്നില്‍ പ്രതിഷേധവുമായി നിരവധി പേരാണ് എത്തിയത്. പ്രകോപിതരായ ജനക്കൂട്ടം പ്രദേശത്തെ കാറുകളും ഓട്ടോകളും തല്ലിത്തകര്‍ത്തിട്ടുണ്ട്. പ്രദേശത്ത് സുരക്ഷയ്ക്കായി കനത്ത പോലീസ് സന്നാഹവുമുണ്ട്.

ശനിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുട്ടിക്ക് ട്യൂഷന്‍ എടുക്കുന്ന അധ്യാപകന്‍ വീട്ടിലില്ലാത്ത സമയത്ത് സഹോദരന്‍ തന്നെ ഉപദ്രവിച്ചെന്നും ഇക്കാര്യം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും കരഞ്ഞുകൊണ്ട് നാല് വയസ്സുകാരി മാതാപിതാക്കളോട് പറഞ്ഞു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്.

Also Read

More Stories from this section

family-dental
witywide