ക്രിക്കറ്റ് ഫീല്‍ഡ് ഉദ്ഘാടനം ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു

മെക്കിനി(ഡാളസ്): മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മെക്കിനി സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് സഭാ അംഗങ്ങള്‍ക്കായും കായിക പ്രേമികള്‍ക്കായും നിര്‍മിച്ച ക്രിക്കറ്റ് കോര്‍ട്ട് ഉദ്ഘാടനം അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു.

ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ഡാളസ് റീജിയണ്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫൈനല്‍ ഞായറാഴ്ച (20) ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പ്രസ്തുത ഗ്രൗണ്ടില്‍. ആതിഥേയരായ സെന്‍ പോള്‍സ് യുവജനപ്രസ്ഥാനം ഇര്‍വിങ് സെന്റ് ജോര്‍ജ് യുവജനപ്രസ്ഥാനവുമായി ഏറ്റുമുട്ടും.

ആവേശകരമായ മത്സരങ്ങളില്‍ സെന്റ് തോമസ് സെന്റ് ഗ്രിഗോറിയോസ്, സെന്‍മേരിസ് വലിയപള്ളി സെന്‍മേരിസ് കരോള്‍ട്ടന്‍ എന്നീ ടീമുകള്‍ പങ്കെടുത്തിരുന്നു. ടൂര്‍ണമെന്റ് വിജയത്തിനായി യുവജനപ്രസ്ഥാന റീജണല്‍ വൈസ് പ്രസിഡണ്ട് വെരി റവ രാജു ദാനിയേല്‍ കോര്‍എപ്പിസ്‌കോപ്പ ,സെക്രട്ടറി എബി ജോണ്‍ ,ട്രഷറര്‍ ലെനിന്‍ ജേക്കബ് കമ്മറ്റി അംഗങ്ങളായ ഷിജോ മഠത്തില്‍ ലൈബി സാമുവേല്‍ എന്നിവര്‍ പ്രവര്‍ത്തിച്ചുവരുന്നു. ആവേശകരമായ ഫൈനല്‍ കാണാന്‍ ഏവരെയും സെന്റ് പോള്‍സ് ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

(വാര്‍ത്ത: പി.പി ചെറിയാന്‍)

More Stories from this section

family-dental
witywide