
ജയ്പൂര്‍: ശനിയാഴ്ച മുതല്‍ രാജസ്ഥാനില്‍ പെയ്ത കനത്ത മഴയില്‍ വിവിധ ഇടങ്ങളിലായുണ്ടായ അപകടങ്ങളില്‍ 20 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ജയ്പൂര്‍, കരൗലി, സവായ് മധോപൂര്‍, ദൗസ എന്നിവിടങ്ങളിലെ കനത്ത മഴയില്‍ തെരുവുകള്‍ വെള്ളത്തിലായി.
ജയ്പൂര്‍, ജയ്പൂര്‍ റൂറല്‍, ദൗസ, കരൗലി, സവായ് മധോപൂര്‍, ഗംഗാപൂര്‍, ഭരത്പൂര്‍ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ തിങ്കളാഴ്ച അടച്ചിടും. ദുരന്തനിവാരണ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ ഞായറാഴ്ച ജയ്പൂരില്‍ അടിയന്തര യോഗം വിളിച്ചു.
അടുത്ത 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തെ ചില ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Tags:













