
ഹൂസ്റ്റൺ: ഹൂസ്റ്റൺ സിറ്റിയിലും പരിസരങ്ങളിലും ഉള്ള 16 സഭകളുടെ ഐക്യവേദിയായ ഹൂസ്റ്റൺ പെന്തെക്കോസ്തൽ ഫെലോഷിപ്പിന്‍റെ പ്രത്യേക കൺവൻഷൻ ഓഗസ്റ്റ് 24, 25 ദിവസങ്ങളിൽ വൈകിട്ട് 6.30നു ക്രിസ്ത്യൻ അസംബ്ലി ഓഫ് ഹൂസ്റ്റണിൽ വച്ചു നടക്കുന്നതാണ്. ചർച്ചിന്‍റെ വിലാസം 11/20 സൗത്ത് പോസ്റ്റ് ഓക്ക്റോഡ്, ഹൂസ്റ്റൺ, ടെക്സസ് –77035.
അമേരിക്കയിലെ വിവിധ പട്ടണങ്ങളിൽ നടക്കുന്ന കോൺഫറൻസുകളിലും കൺവൻഷനുകളിലും പ്രസംഗിക്കാൻ കേരളത്തിൽ എത്തിയ പാസ്റ്റർ ഫെയ്ത്ത് ബ്ലസ്സൻ മുഖ്യ പ്രഭാഷണം നടത്തും. എച്ച്പിഎഫ് കോയർ ഗാനങ്ങൾ ആലപിക്കും. പ്രസിഡന്‍റ് ഡോ. ഷാജി ഡാനിയേൽ, വൈസ് പ്രസിഡന്‍റ് ചാക്കോ പുളിയംപ്പള്ളിൽ, സെക്രട്ടറി തോമസ് വറുഗീസ്, ട്രഷറർ ജേക്കബ് ജോൺ, വർഷിപ്പ് കോഡിനേറ്റർ പാസ്റ്റർ സിബിൻ അലക്സ്, മീഡിയ ജോയി തുമ്പമൺ, മിഷ്യൻ ആൻഡ് ചാരിറ്റി കുരുവിള മാത്യൂ എന്നിവർ നേതൃത്വം കൊടുക്കും.
കൂടുതൽ വിവരങ്ങൾക്ക്: 832 677 7759















