
കൃത്രിമബുദ്ധി മനുഷ്യ സംസ്കാരത്തിലെ മാനവികതയുടെ അംശം കുറയ്ക്കുമെന്ന് ലിയോ മാർപാപ്പ. അദ്ദേഹത്തിന്റെ പുതിയ ചാക്രിക ലേഖനമായ മാഗ്നിഫിക്ക ഹ്യൂമാനിറ്റാസിലാണ് കൃത്യമ ബുദ്ധിയുടെ കടന്നുകയറ്റം മനുഷ്യ വംശത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു എന്ന് പ്രതിപാദിക്കുന്നത്. കൃത്രിമ ബുദ്ധിയുടെ അതി പ്രസരം സാധാരണക്കാരുടെ ജോലി നഷ്ടപ്പെടുത്തുന്നു, സമ്പത്ത് ചിലയിടങ്ങളിൽ കേന്ദ്രീകരിക്കപ്പെടുന്നു, അന്തസ്സും ധാർമ്മികതയും പിന്തുടരുന്നതിനുപകരം ഡേറ്റയും കാര്യക്ഷമതയും നയിക്കുന്ന സംവിധാനങ്ങളിലേക്ക് ആളുകളെ ചുരുക്കുന്നു – അദ്ദേഹത്തിന്റെ മുന്നറിയിപ്പ് ഇത്തരത്തിലാണ്.
“ഏറ്റവും പ്രധാനപ്പെട്ട കടമ,അസാമാന്യമായ ഉൾക്കാഴ്ചയുള്ള മനുഷ്യനായി തുടരുക എന്നതാണ്. അദ്ദേഹം പറയുന്നു. ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ എഴുതപ്പെട്ട ആദ്യത്തെ പ്രധാന ചാക്രികലേഖനമാണിത്.
നിലവിലെ സാങ്കേതിക വിപ്ലവത്തെ ഒരു സാമ്പത്തിക വെല്ലുവിളിയായി മാത്രമല്ല മാർപാപ്പ കാണുന്നത്. അത് മനുഷ്യരാശിയുടെ അർത്ഥത്തെയും ലക്ഷ്യത്തെയും ബാധിക്കുന്ന വലിയ പ്രതിസന്ധിയാണ് എന്ന് അദ്ദേഹം പറയുന്നു.
“ഭൗമരാഷ്ട്രീയപരമായോ വാണിജ്യപരമയോ ആധിപത്യം ഉറപ്പാക്കാനുള്ള ആർത്തിയാൽ നയിക്കപ്പെടുന്ന, കൂടുതൽ ശക്തമായ അൽഗോരിതങ്ങൾക്കും വലിയ ഡേറ്റാസെറ്റുകൾക്കും വേണ്ടിയുള്ള ഒരു മൽസരത്തിന് ഈ സാങ്കേതികവിദ്യ ഇന്ധനമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഗവൺമെന്റുകളുടെ സ്വാധീനത്തേക്കാൾ വലിയ സ്വാധീനമുള്ള ഐടി കമ്പനികളുടെ വർദ്ധിച്ചുവരുന്ന ശക്തിയെക്കുറിച്ച് മുന്നറിയിപ്പ് നൽകി.അതേസമയം, സാങ്കേതികവിദ്യ തന്നെ അന്തർലീനമായി തിന്മയല്ലെന്ന് പാപ്പ ഊന്നിപ്പറഞ്ഞു.
ഈ ചാക്രികലേഖനം AI-യെക്കുറിച്ചല്ല ,AI-യുടെ കാലത്തെ മനുഷ്യാവസ്ഥയെക്കുറിച്ചാണിത്.”ചാക്രിക ലേഖനം അവതരിപ്പിക്കാൻ സഹായിച്ച വത്തിക്കാനിലെ കർദ്ദിനാൾ മൈക്കൽ സെർണി പറഞ്ഞു. വളരെ ലളിതമായ ഭാഷയിലാണ് പാപ്പ ഈ ലേഖനം എഴുതിയിരിക്കുന്നത്.
വത്തിക്കാന്റെ ആശങ്കകൾ സിലിക്കൺ വാലിക്ക് അപ്പുറത്തേക്ക് വ്യാപിക്കുന്ന ഒന്നാണ്. AI മധ്യവർഗത്തെ ഇല്ലാതാക്കുമെന്നും, ധാരാളം തൊഴിലവസരങ്ങൾ ഇല്ലാതാക്കുമെന്നും, അസമത്വം കൂടുതൽ ആഴത്തിലാക്കുമെന്നും, സാമൂഹിക വിഘടനത്തിന് ഇന്ധനമാകുമെന്നും, AI നയിക്കുന്ന യുദ്ധങ്ങൾ സാധാരണവൽക്കരിക്കപ്പെടുമെന്നും ഉള്ള വിശാലമായ സാമൂഹിക ആശങ്കകൾ ഈ ചാക്രികലേഖനം ആവർത്തിച്ച് പ്രതിധ്വനിപ്പിക്കുന്നു.
“യുദ്ധത്തെ ധാർമ്മികമായി സ്വീകാര്യമാക്കാൻ കഴിവുള്ള ഒരു അൽഗോരിതം നിലവിലില്ല,” എന്ന് ചാക്രികലേഖനം പ്രസ്താവിക്കുന്നു. അമേരിക്ക ഇറാനിൽ നടത്തിയ യുദ്ധത്തെ പാപ്പ നേരത്തെയും വിമർശിച്ചിരുന്നു.
Pope Leos first AI in technology-focused encyclical















