
റസ്റ്ററൻ്റിലെ പാറ്റിയോ കുട കാറ്റിൽ തകർന്നു ദേഹത്ത് വീണ് സ്ത്രീ കൊല്ലപ്പെട്ടു. മെമ്മോറിയൽ ദിന വാരാന്ത്യത്തിൽ സൗത്ത് കരോലിനയിലെ സമ്മർട്ടണിലെ ലേക് മാറിയൺ തടാകക്കരയിലെ ഒരു റെസ്റ്ററന്റിൽ ഭക്ഷണം കഴിച്ചിരിക്കുകയായിരുന്ന സ്ത്രീക്കാണ് അപകടം സംഭവിച്ചത്. അവരുടെ ഭർത്താവും ഒപ്പമുണ്ടായിരുന്നു. റസ്റ്ററൻ്റിൻ്റെ മുറ്റത്ത് വലിയ പാറ്റിയോ കുടക്കീഴിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു അവർ. വലിയ കാറ്റ് വീശുകയും കുട തകർന്ന് വീഴുന്നതിനിടെ സ്ത്രീയുടെ തലയിലും കഴുത്തിലുമായി ശക്തമായി തട്ടിയെന്നും അധികൃതർ പറയുന്നു. സംഭവ സ്ഥലത്തു തന്നെ അവർ മരിച്ചു.
സൗത്ത് കരോലിനയിലെ ഹ്യൂഗറിൽ നിന്നുള്ള ഒരു സ്ത്രീയാണ് കൊല്ലപ്പെട്ടത് എന്ന് പൊലീസ് അറിയിച്ചു. ചാൾസ്റ്റണിലെ സൗത്ത് കരോലിന മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ബുധനാഴ്ച പോസ്റ്റ്‌മോർട്ടം നടക്കും.
ഒരു അപകടമരണമായി കണക്കാക്കി അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.
ഡ്രിഫ്റ്റ്വുഡ് ഗ്രിൽ ഹോം ഓഫ് ദി ലേസി ഗേറ്റർ എന്ന റെസ്റ്റോറന്റ്, “ലേക്ക് മരിയണിലെ പെട്ടെന്നുള്ള കഠിനമായ കാലാവസ്ഥ” യ്ക്കിടെ അവരുടെ റെസ്റ്റോറന്റിൽ നടന്ന സംഭവം സ്ഥിരീകരിക്കുകയും മരണത്തിൽ അഗാധമായ ദുഖം അറിയിക്കുകയും ചെയ്തു.















