​’മമ്മിയും പപ്പയും ക്ഷമിക്കണം, എന്റെ മുന്നിൽ മറ്റ് വഴികളില്ല’; കുറിപ്പെഴുതിവച്ച് വിദ്യാർഥിനി ജീവ​നൊടുക്കി

ന്യൂഡൽഹി: ജോയിൻ്റ് എൻട്രൻസ് എക്‌സാമിനേഷൻ (ജെഇഇ) പരീക്ഷയുടെ സമ്മർദം താങ്ങാനാകാതെ പതിനെട്ടുകാരി ജീവനൊടുക്കി. ഇന്ത്യയിലെ പ്രമുഖ മത്സര പരീക്ഷാ പരിശീലന കേന്ദ്രമായ കോട്ടയിലാണ് സംഭവം നടന്നത്. ജെഇഇ പരീക്ഷ എഴുതി വിജയിക്കാൻ തനിക്കാകില്ലെന്ന് കുറിപ്പെഴുതിയാണ് 18കാരിയായ നിഹാരിക സിങ് ജീവനൊടുക്കിയത്.

“മമ്മി, പപ്പാ എനിക്ക് ജെഇഇ എഴുതാൻ വയ്യ. അതുകൊണ്ട് ഞാൻ ആത്മഹത്യ ചെയ്യുന്നു.” താനൊരു പരാജിതയാണെന്നും ഏറ്റവും മോശപ്പെട്ട മകളാണെന്നും കുറിപ്പിൽ പറയുന്നു. “മമ്മി പപ്പാ ക്ഷമിക്കണം. എന്റെ മുന്നിൽ മറ്റ് വഴികളില്ല,” എന്നായിരുന്നു കുറിപ്പ്.

ജനുവരി 30നോ 31നോ പരീക്ഷ എഴുതാനിരിക്കെയാണ് സംഭവം. രാവിലെ പത്തു മണിയോടെ നിഹാരികയുടെ മുത്തശ്ശി മുറിയുടെ വാതിൽ തട്ടി. പ്രതികരണമില്ലാതായപ്പോൾ മറ്റുള്ളവരെ വിളിച്ചു. വാതിൽ തുറന്ന് അകത്തു കഴിഞ്ഞപ്പോഴാണ് നിഹാരികയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

ജെഇഇക്ക് തയ്യാറെടുത്തിരുന്ന പെൺകുട്ടി നഗരത്തിലെ ബോറെഖേഡ പോലീസ് സ്റ്റേഷൻ പരിധിയിലെ ശിവ് വിഹാർ കോളനിയിലെ വീട്ടിലാണ് താമസിച്ചിരുന്നതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് സഹോദരിമാരിൽ മൂത്തവളായിരുന്നു നിഹാരിക.

More Stories from this section

family-dental
witywide