‘ഇന്ത്യൻ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു’, ചൈനയെ ആശ്രയിക്കുന്നതിലെ അപകടം യൂറോപ്പ് തിരിച്ചറിയുന്നുവെന്നും ബെൽജിയൻ പ്രധാനമന്ത്രി

ചൈനയെ സാമ്പത്തികമായി കമിഴ്ന്നടിച്ച് ആശ്രയിക്കുന്നത് വർധിച്ചുവന്ന പശ്ചാത്തലത്തിൽ യൂറോപ്പ് ഇപ്പോൾ കടുത്ത യാഥാർത്ഥ്യങ്ങൾ തിരിച്ചറിയുന്ന ഘട്ടത്തിലാണെന്ന് രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ബെൽജിയൻ പ്രധാനമന്ത്രി ബാർട് ഡി വെവർ. ഈ അപകടസാധ്യതകളെക്കുറിച്ച് യൂറോപ്പ് സ്വയം മനസ്സിലാക്കുന്നതിന് വളരെ മുമ്പ് തന്നെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും അന്ന് യൂറോപ്പ് അത് അവഗണിക്കുകയായിരുന്നുവെന്ന് ഡൽഹിയിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (CII) സംഘടിപ്പിച്ച ചടങ്ങിൽ അദ്ദേഹം പറഞ്ഞു. സുരക്ഷിതമല്ലാത്ത ആഗോള സാഹചര്യത്തിൽ ബെൽജിയത്തിന്റെ മുൻഗണനാപട്ടികയിൽ ഒന്നാമതുള്ള വിശ്വസ്ത പങ്കാളിയാണ് ഇന്ത്യയെന്നും അദ്ദേഹം വ്യക്തമാക്കി.

കുറഞ്ഞ വിലയിലുള്ള വിദേശ ഉൽപ്പന്നങ്ങൾ സ്വന്തം വിപണിയിലേക്ക് ഒഴുകാൻ അനുമതി നൽകിയത് യൂറോപ്പിലെ ആഭ്യന്തര വ്യവസായങ്ങളെ തകർക്കുകയും ബാഹ്യ വിതരണക്കാരെ കൂടുതൽ ആശ്രയിക്കുന്ന സ്ഥിതിയിലേക്ക് എത്തിക്കുകയും ചെയ്തതായി പേരെടുത്തു പറയാതെ ചൈനയ്ക്കെതിരെ അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്പാദനച്ചെലവിലും കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വിറ്റഴിച്ച് വ്യാവസായിക അടിത്തറ തകർക്കുകയും, പിന്നീട് സമ്മർദ്ദതന്ത്രങ്ങൾക്കായി ഉപയോഗിക്കാൻ തക്കവണ്ണം ആശ്രിതത്വം ബോധപൂർവ്വം വളർത്തിയെടുക്കപ്പെടുകയും ചെയ്തത് വളരെക്കാലമായി യൂറോപ്പ് കണ്ടില്ലെന്ന് നടിക്കുകയായിരുന്നുവെന്ന് അദ്ദേഹം തുറന്നടിച്ചു. വ്യാപാരനയങ്ങൾ പെട്ടെന്ന് മാറ്റുന്ന രാജ്യങ്ങളെ വിശ്വസിക്കാൻ കഴിയില്ലെന്നും ഇന്ത്യയുമായുള്ള സാമ്പത്തിക, രാഷ്ട്രീയ, തന്ത്രപ്രധാന ബന്ധങ്ങൾ പുതിയ തലത്തിലേക്ക് ഉയർത്താൻ ബെൽജിയം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി പാകിസ്താന് പ്രധാന പ്രതിരോധോപകരണങ്ങൾ നൽകില്ലെന്ന് ബെൽജിയം ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചു. ബെൽജിയം സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയിൽ സൈനികോപകരണങ്ങൾ സംയുക്തമായി നിർമിക്കുന്നതിനും റോക്കറ്റുകൾ ഉൾപ്പെടെയുള്ള പ്രതിരോധസാമഗ്രികളുടെ നിർമാണത്തിനുമായി ഇരുരാജ്യങ്ങളിലെയും പ്രതിരോധസ്ഥാപനങ്ങൾ തമ്മിൽ 10 കരാറുകളിൽ ഒപ്പുവെച്ചു. ഇതോടൊപ്പം സൈനികപരിശീലനവും രഹസ്യാന്വേഷണവിവരങ്ങൾ പങ്കുവെക്കലും കൂടുതൽ ശക്തമാക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.

Europe Realizing Hard Realities of Over-Dependence on China, Says Belgian PM Bart De Wever in Delhi

Also Read

More Stories from this section

family-dental
witywide