‘വീട്ടില്‍ തന്നെ തുടരുക, സുരക്ഷിതരായിരിക്കുക’,കിര്‍ഗിസ്ഥാനില്‍ സ്ഥിതി മോശം; വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യയും പാകിസ്ഥാനും

ന്യൂഡല്‍ഹി: കിര്‍ഗിസ്ഥാന്റെ തലസ്ഥാന നഗരിയില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടുള്ള ആള്‍ക്കൂട്ട അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിനിടയില്‍ ബിഷ്‌കെക്കിലെ വിദ്യാര്‍ത്ഥികള്‍ക്ക് ‘വീട്ടില്‍ തന്നെ തുടരാന്‍’ നിര്‍ദേശം. ഇന്ത്യയും പാകിസ്ഥാനും ശനിയാഴ്ചയാണ് തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക നിര്‍ദേശം നല്‍കിയത്.

അതേസമയം, സ്ഥിതിഗതികള്‍ ഇപ്പോള്‍ ശാന്തമാണെന്ന് കിര്‍ഗിസ്ഥാനിലെ ഇന്ത്യന്‍ എംബസി പറഞ്ഞപ്പോള്‍, ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ബിഷ്‌കെക്കിലെ മെഡിക്കല്‍ സര്‍വ്വകലാശാലകളുടെ ഏതാനും ഹോസ്റ്റലുകള്‍ അക്രമത്തിനിടയില്‍ ആക്രമിക്കപ്പെട്ടതായി പാകിസ്ഥാന്‍ മിഷന്‍ അറിയിച്ചു.

‘ഞങ്ങള്‍ ഞങ്ങളുടെ വിദ്യാര്‍ത്ഥികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നു. സ്ഥിതിഗതികള്‍ ഇപ്പോള്‍ ശാന്തമാണ്, പക്ഷേ വിദ്യാര്‍ത്ഥികള്‍ക്ക് തല്‍ക്കാലം വീടിനുള്ളില്‍ തന്നെ തുടരാനും എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ എംബസിയുമായി ബന്ധപ്പെടാനും നിര്‍ദ്ദേശിക്കുന്നു. ഞങ്ങളെ ബന്ധപ്പെടാനുള്ള നമ്പര്‍ 0555710041 ആണ്. എന്ന് ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എംബസി പോസ്റ്റ് റീട്വീറ്റ് ചെയ്തിട്ടുണ്ട്.

More Stories from this section

family-dental
witywide