ലോകത്തിലെ ഏറ്റവും മികച്ച കോഫികളുടെ പട്ടികയിൽ രണ്ടാം സ്ഥാനം ഇന്ത്യൻ ഫിൽട്ടർ കോഫിക്ക്

കയ്പ് ആർക്കെങ്കിലും ഇഷ്ടമാണോ? പക്ഷെ എല്ലാവർക്കും ഇഷ്ടമുള്ള ഒരു കയ്പ് കാപ്പിയുടെ കയ്പായിരിക്കും. അതു തന്നെയാണ് അതിന്റെ രുചിയും. ലോകമെമ്പാടും വൈവിധ്യമാർന്ന കോഫി ബീനുകളാണ് ഉള്ളത്. അത് തയ്യാറാക്കുന്ന രീതിയിലുമുണ്ട് വൈവിധ്യം ജനപ്രിയ ഫുഡ് ആൻഡ് ട്രാവൽ ഗൈഡ് പ്ലാറ്റ്‌ഫോമായ ടേസ്റ്റ്അറ്റ്‌ലസ് അടുത്തിടെ ‘ലോകത്തിലെ മികച്ച 38 കാപ്പികളുടെ’ പുതിയ റേറ്റിംഗ് ലിസ്റ്റ് പുറത്തിറക്കി. പട്ടികയിൽ ഒന്നാം സ്ഥാനത്ത് ‘ക്യൂബൻ എസ്പ്രെസോ’യും രണ്ടാം സ്ഥാനത്ത് ‘സൗത്ത് ഇന്ത്യൻ കോഫി’യുമാണ്.

വറുത്തെടുത്ത ഇരുണ്ടനിറത്തിലുള്ള കാപ്പിപ്പൊടിയും പഞ്ചസാരയും ചേർത്തുള്ള എസ്പ്രെസോ ഷോട്ട് അടങ്ങിയതാണ് ക്യൂബൻ എസ്‌പ്രെസോ. കാപ്പി ഉണ്ടാക്കുന്ന സമയത്ത് പഞ്ചസാര ചേർക്കുന്നു. ഇത് ഒരു സ്റ്റൗടോപ്പ് എസ്പ്രസ്സോ മേക്കറിലോ ഇലക്ട്രിക് എസ്പ്രെസോ മെഷീനിലോ ആണ് ഉണ്ടാക്കുന്നത്. അങ്ങനെയാണ് കാപ്പിയുടെ മുകളിൽ ഇളം തവിട്ട് നുരയുണ്ടാകുന്നത്.

ഇന്ത്യൻ കോഫി ഉണ്ടാക്കുന്നത് കൂടുതൽ ലളിതമാണ്. ഫിൽട്ടർ മെഷീൻ ഉപയോഗിച്ചാണ് ഇന്ത്യൻ ഫിൽട്ടർ കോഫി ഉണ്ടാക്കുന്നത്. ഈ യന്ത്രം സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ചിക്കറി ഉപയോഗിച്ച് നന്നായി പൊടിച്ച കാപ്പിപ്പൊടിയിലാണ് ഫിൽട്ടർ കോഫി ഉണ്ടാക്കുന്നത്. ഈ കോഫി സ്റ്റീൽ അല്ലെങ്കിൽ പിച്ചള കൊണ്ട് നിർമിച്ച ചെറിയ ഗ്ലാസ് പോലുള്ള ടംബ്ലറിൽ ‘ദബാര’ എന്ന ചെറിയ പാത്രം പോലുള്ള സോസറിനൊപ്പം നൽകുന്നു. കാപ്പി പകരുന്നതിന് മുമ്പ്, അത് ഒരു പാത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് ഒഴിക്കുന്നു. അങ്ങനെ അത് നുരയുണ്ടാകുന്നു.

പട്ടികയിൽ ഇടംപിടിച്ച 10​ കോഫികൾ

1. ക്യൂബൻ എസ്പ്രെസോ (ക്യൂബ)

2. സൗത്ത് ഇന്ത്യൻ കോഫി (ഇന്ത്യ)

3. എസ്പ്രെസോ ഫ്രെഡോ (ഗ്രീസ്)

4. ഫ്രെഡോ കാപ്പുച്ചിനോ (ഗ്രീസ്)

5. കപ്പുച്ചിനോ (ഇറ്റലി)

6. ടർക്കിഷ് കാപ്പി (തുർക്കിയെ)

7. റിസ്ട്രെറ്റോ (ഇറ്റലി)

8. ഫ്രാപ്പെ (ഗ്രീസ്)

9. ഐസ്കാഫി (ജർമ്മനി)

10. വിയറ്റ്നാമീസ് ഐസ്ഡ് കോഫി (വിയറ്റ്നാം)

More Stories from this section

family-dental
witywide