
ഗാസ: ലോകത്തെ ഞെട്ടിച്ച് വീണ്ടും ഇസ്രായേൽ സൈന്യത്തിന്റെ ക്രൂരത. ഗാസയിലെ ഐക്യരാഷ്ട്രസഭയുടെ ഓഫീസിന് മുന്നില്‍ പത്ത് വയസുകാരിക്ക് നേരേ ഇസ്രയേല്‍ സൈന്യം വെടിയുതിർത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നെഞ്ചില്‍ വെടിയേറ്റ പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. പെൺകുട്ടിയുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചു.
പെണ്‍കുട്ടിക്ക് ഐക്യരാഷ്ട്ര സഭാ ജീവനക്കാര്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. തെക്കന്‍ ഗാസയിലെ ഒരു ഇസ്രയേലി ചെക്ക് പോസ്റ്റിലൂടെ പോകുമ്പോഴാണ് പെണ്‍കുട്ടിക്ക് വെടിയേറ്റത്. രണ്ട് ദിവസം മുമ്പ് നാല് ഐക്യരാഷ്ടസഭാ ജീവനക്കാര്‍ ഇസ്രയേല്‍ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഐക്യരാഷ്ട്രസഭാ ജിവനക്കാരുടെ വിവരങ്ങൾ യു എന്‍ പുറത്ത് വിട്ടു.
മൂന്ന് പേര്‍ പാചക ജോലി ചെയ്യുന്നവരും ഒരാള്‍ സേവ് ദി ചില്‍ഡ്രന്‍ എന്ന സ്ഥാപനത്തിലെ ജീവനക്കാരനുമാണ്. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള വേള്‍ഡ് സെന്‍ട്രല്‍ കിച്ചണും തങ്ങളുടെ ജീവനക്കാര്‍ക്ക് ആര്‍ക്കും തീവ്രവാദ സംഘടനകളുമായി ബന്ധം ഇല്ലാ എന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. അബദ്ധവശാലാണ് ഇവര്‍ക്ക് നേരേ ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വിശദീകരണം.
Israel Military shot 10 years old girl















