ട്രംപിൻ്റെ യുദ്ധനടപടികളിൽ അതൃപ്തിയുമായി ന്യൂജേഴ്‌സി ഗവർണർ; ലക്ഷ്യങ്ങൾ മാറുന്നുവെന്ന് മിക്കി ഷെറിൽ

വാഷിംഗ്ടൺ: ഇറാനെതിരെയുള്ള യുദ്ധം വഴി അമേരിക്ക എന്താണ് നേടിയതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ഭരണകൂടത്തിനെതിരെ ന്യൂജേഴ്‌സി ഗവർണർ മിക്കി ഷെറിൽ രംഗത്ത്. യുദ്ധത്തിൻ്റെ പേരിൽ ഭരണകൂടം നിരത്തുന്ന ന്യായീകരണങ്ങൾ അടിക്കടി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഡെമോക്രാറ്റിക് ഗവർണറായ മിക്കി ഷെറിൽ കുറ്റപ്പെടുത്തി.

സോഷ്യൽ മീഡിയയിലൂടെയായിരുന്നു ട്രംപ് ഭരണകൂടത്തിൻ്റെ യുദ്ധനയങ്ങളെ വിമർശിച്ച് ഗവർണർ രംഗത്തെത്തിയത്. യുദ്ധം കൊണ്ട് അമേരിക്കയെ കൂടുതൽ സുരക്ഷിതമാക്കാൻ ഭരണകൂടം യഥാർത്ഥത്തിൽ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ജനങ്ങളോട് വ്യക്തമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

ഇറാൻ്റെ മിസൈൽ-ആണവ പദ്ധതികൾ തടയുക, അവിടെ ഭരണമാറ്റം കൊണ്ടുവരിക എന്നിങ്ങനെ യുദ്ധത്തിൻ്റെ ലക്ഷ്യങ്ങൾ ട്രംപ് നിരന്തരം മാറ്റിക്കൊണ്ടിരിക്കുകയാണ്. യുദ്ധം തുടങ്ങി ഇത്രയും നാളായിട്ടും ഇതിൽ ഒരു ലക്ഷ്യം പോലും കൈവരിക്കാൻ ട്രംപിന് സാധിച്ചിട്ടില്ല. നേരത്തെ തന്നെ തുറന്നു കിടന്നിരുന്ന ഹോർമുസ് കടലിടുക്ക് തുറക്കാനാണ് താൻ യുദ്ധം ചെയ്യുന്നതെന്ന ട്രംപിൻ്റെ വാദം അടിസ്ഥാനരഹിതമാണ്. യുദ്ധം നീണ്ടുപോകുന്നതോടെ രാജ്യം ഇതിനായി ചെലവഴിക്കുന്ന തുക കുതിച്ചുയരുകയാണ്.

അമേരിക്കയുടെ സുരക്ഷയെ മുൻനിർത്തി യുദ്ധത്തിൻ്റെ യഥാർത്ഥ ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമായൊരു മറുപടി നൽകാൻ ട്രംപ് ഭരണകൂടത്തിന് ബാധ്യതയുണ്ടെന്നും മിക്കി ഷെറിൽ കൂട്ടിച്ചേർത്തു.

New Jersey Governor unhappy with Trump’s war measures; Mickey Sherrill says goals are changing

More Stories from this section

family-dental
witywide