യു.എസുമായി ചേര്‍ന്ന് വടക്കന്‍ ഗാസയിലേക്ക് പുതിയ അതിര്‍ത്തി തുറന്ന് ഇസ്രയേല്‍

ഗാസ: വടക്കന്‍ ഗാസ മുനമ്പിലെ ആളുകളിലേക്ക് സഹായമൊന്നും എത്തുന്നില്ലെന്ന സഹായ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഒരു പുതിയ അതിര്‍ത്തി തുറന്നതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.

‘ഇസ്രായേല്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിന് അനുസൃതമായി, യുഎസ് സര്‍ക്കാരുമായി ചേര്‍ന്നാണ് ‘വെസ്റ്റേണ്‍ എറെസ്’ ക്രോസിംഗ് തുറന്നതെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. വെസ്റ്റ് എറെസ് ക്രോസിംഗിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സൈന്യം നല്‍കിയിട്ടില്ല. ഗാസ മുനമ്പിലേക്കും പ്രത്യേകിച്ച് വടക്കന്‍ ഗാസ മുനമ്പിലേക്കും സഹായ മാര്‍ഗങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ ക്രോസിംഗ് തുറന്നതെന്നാണ് സൈന്യം വ്യക്തമാക്കിയത്.

ചൊവ്വാഴ്ച തെക്കന്‍ ഗാസയിലെ റഫയിലേക്ക് ഇസ്രായേല്‍ ടാങ്കുകള്‍ എത്തുകയും ഈജിപ്തില്‍ നിന്ന് ക്രോസിംഗിന്റെ പലസ്തീന്‍ ഭാഗത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. മാത്രമല്ല, പ്രദേശത്തേക്കുള്ള പ്രധാന മാനുഷിക പാത ഇസ്രയേല്‍ നിഷേധിക്കുന്നതായും യുഎന്‍ ആരോപിച്ചിരുന്നു. അടച്ചിട്ടിരുന്ന കെരേം ഷാലോം സതേണ്‍ ക്രോസിംഗ് ബുധനാഴ്ച വീണ്ടും തുറന്നതായി ഇസ്രായേല്‍ അറിയിച്ചെങ്കിലും, സുരക്ഷാ കാരണങ്ങളാല്‍ ക്രോസിംഗിലൂടെ അവര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കാന്‍ കഴിയുന്നില്ലെന്ന് യുഎന്‍ ഏജന്‍സികളും സഹായ ഗ്രൂപ്പുകളും പറഞ്ഞു.

ഇസ്രയേലിന്റെ പ്രതികാര ആക്രമണത്തില്‍ ഗാസയില്‍ ഇതുവരെ 35,000 ലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഇതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.

More Stories from this section

family-dental
witywide