ഭീകരവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന പലസ്തീനികളുടെ ബന്ധുക്കളെ നാടുകടത്തും, നിയമം പാസാക്കി ഇസ്രയേല്‍

ന്യൂഡല്‍ഹി: ഭീകരവാദ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുകയോ ആക്രമണത്തെക്കുറിച്ച് മുന്‍കൂട്ടി അറിയുകയോ ചെയ്യുന്ന ഇസ്രായേലിലെ പലസ്തീനികളേയും കിഴക്കന്‍ ജറുസലേമിലെ നിവാസികളേയും അവരുടെ കുടുംബാംഗങ്ങളെയും നാടുകടത്താനുള്ള നിയമം പാസാക്കി ഇസ്രായേല്‍ പാര്‍ലമെന്റ്.

ഇവരെ യുദ്ധത്തില്‍ തകര്‍ന്നുകിടക്കുന്ന ഗാസ മുനമ്പിലേക്കോ മറ്റ് സ്ഥലങ്ങളിലേക്കോ ആണ് നാടുകടത്തേണ്ടതെന്നും നിയമത്തില്‍ വ്യക്തമാക്കി. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയിലെ അംഗങ്ങളും തീവ്ര വലതുപക്ഷ സഖ്യകക്ഷികളും ചേര്‍ന്ന് 41ന് എതിരെ 61 വോട്ടുകള്‍ക്കാണ് നിയമം പാസാക്കിയത്. എന്നാല്‍ സുപ്രിംകോടതി കൂടി അംഗീകരിച്ചാല്‍ മാത്രമേ നിയമം പ്രാബല്യത്തില്‍ വരൂ.

അതേസമയം, പാര്‍ലമെന്റ് പാസാക്കിയ നിയമം സുപ്രീം കോടതിയിലെത്തിയാല്‍ റദ്ദാക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഇസ്രയേല്‍ ഡെമോക്രസി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന ഗവേഷകനും ഇസ്രയേല്‍ സൈന്യത്തിന്റെ നിയമ വിദഗ്ധനുമായ ഡോ. എറാന്‍ ഷമീര്‍-ബോറര്‍ പറഞ്ഞു.

More Stories from this section

family-dental
witywide