ജറുസലേം: വെടിനിര്‍ത്തല്‍ തുടരുന്നതിനിടയിലും ലെബനനില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം. 11 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഹിസ്ബുല്ല അംഗങ്ങളെയും ആയുധ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞു. തര്‍ക്കപ്രദേശമായ മൗണ്ട് ദോവിലേക്കു ഹിസ്ബുല്ല കഴിഞ്ഞ ദിവസം റോക്കറ്റുകള്‍ അയച്ചിരുന്നു. ഹിസ്ബുള്ളയുടെ റോക്കറ്റാക്രമണത്തിനു മറുപടിയെന്ന നിലയ്ക്കാണ് പുതിയ ആക്രമണം ഉണ്ടായത്.
ഹിസ്ബുള്ള ആക്രമണം തുടര്‍ന്നാല്‍ ഇസ്രയേല്‍ വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചു യുദ്ധം ആരംഭിക്കുമെന്ന് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കട്‌സ് മുന്നറിയിപ്പ് നല്‍കി. ലബനനുമായി നേരിട്ടായിരിക്കും ആ യുദ്ധമെന്നും കട്‌സ് വ്യക്തമാക്കി.
അതേസമയം, വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ ആക്രമണങ്ങളുടെ എണ്ണത്തില്‍ വലിയ കുറവു വന്നെന്നും അതു പൂര്‍ണമായും നിര്‍ത്തലാക്കുകയാണു ലക്ഷ്യമെന്നും യുഎസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. അമേരിക്കയുടെയും ഫ്രാന്‍സിന്റെയും നേതൃത്വത്തിലുള്ള മധ്യസ്ഥ സംഘം മേഖലയില്‍ നിരീക്ഷണം നടത്തിവരുന്നുണ്ട്.