ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ നടത്തിവന്ന വ്യോമ ആക്രമണങ്ങള്‍ പൂര്‍ത്തിയായെന്ന് ഇസ്രയേല്‍ സൈന്യം

ജറുസലേം: ശനിയാഴ്ച പുലര്‍ച്ചെമുതല്‍ ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ നടത്തിവന്ന വ്യോമ ആക്രമണങ്ങള്‍ അവസാനിപ്പിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു.

തലസ്ഥാനത്തിന് ചുറ്റും നിരവധി ശക്തമായ സ്ഫോടനങ്ങള്‍ കേട്ടതായി ഇറാന്റെ സ്റ്റേറ്റ് ടിവിയും സ്ഥിരീകരിച്ചു. ഇറാനില്‍ വ്യോമാക്രമണം നടത്തുന്നതിന് തൊട്ടുമുമ്പ് ഇസ്രയേല്‍ അമേരിക്കയെ അറിയിച്ചിരുന്നുവെന്ന് അമേരിക്ക തന്നെ വെളിപ്പെടുത്തി. ഫോക്സ് ന്യൂസും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവം നേരത്തെ അറിഞ്ഞിരുന്നുവെന്നും എന്നാല്‍ ആക്രമണത്തില്‍ പങ്കില്ലെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.

Also Read

More Stories from this section

family-dental
witywide