
ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ജോക്കര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ജോക്കര്‍; ഫോളി അഡ്യൂ’ റിലീസിനെത്തുകയാണ്. ടോഡ് ഫിലിപ്പിസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വാക്വിന്‍ ഫീനിക്സ് , ലേഡി ഗാഗ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം അമേരിക്കയിൽ റിലീസിനെത്തുന്നതിന് മുമ്പ് ഇന്ത്യയിലെ തിയറ്ററുകളിൽ പ്രദർശനം ആരംഭിക്കുമെന്നതാണ് പുതിയ വാർത്ത.
അമേരിക്കയില്‍ ഒക്ടോബര്‍ 4 ന് ചിത്രം പുറത്തിറങ്ങും. ഒക്ടോബര്‍ 2 ന് ഗാന്ധി ജയന്തിയായതിനാല്‍ അവധി ദിവസമാണ്. അതുകൊണ്ടു തന്നെ റിലീസ് ദിനത്തില്‍ ബുക്കിങ്ങ് കൂടുമെന്നാണ് വിതരണക്കാര്‍ പ്രതീക്ഷിക്കുന്നത്.
ആര്‍തറായി ഫീനിക്‌സ് എത്തുമ്പോള്‍ ഹര്‍ലീന്‍ ക്വിന്‍സല്‍ അഥവാ ഹാര്‍ലി ക്വിന്‍ എന്ന കഥാപാത്രത്തെ ലേഡി ഗാഗ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 20 മിനിറ്റാണെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആദ്യഭാഗത്തിന് 2 മണിക്കൂര്‍ 2 മിനിറ്റായിരുന്നു ദൈര്‍ഘ്യം. ഒക്ടോബര്‍ 2 നാണ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുന്നതെന്ന് നിര്‍മാണ കമ്പനിയായ വാര്‍ണര്‍ ബ്രോസ് അറിയിച്ചു.













