ട്രംപ് ജനാധിപത്യത്തിന് കടുത്ത ഭീഷണിയാണെന്ന് ജോ ബൈഡന്‍

വാഷിംഗ്ടണ്‍ ഡി സി: ഡൊണാള്‍ഡ് ട്രംപ് ജനാധിപത്യത്തിന് കടുത്ത ഭീഷണിയാണെന്ന് ജോ ബൈഡന്‍. ട്രംപിനെ വീണ്ടും തിരഞ്ഞെടുക്കാനുള്ള വോട്ടര്‍മാരുടെ തീരുമാനം ശരിയല്ലെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്കയുടെ ഭരണസംവിധാനത്തെ തകര്‍ക്കാന്‍ ശ്രമിച്ച വ്യക്തിയാണ് ട്രംപ്. വീണ്ടും തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ രാഷ്ട്രീയ ശത്രുക്കള്‍ക്കെതിരെ പ്രതികാരം ചെയ്യുമെന്ന് ട്രംപ് പ്രതിജ്ഞയെടുത്ത കാര്യവും ബൈഡന്‍ ചൂണ്ടിക്കാട്ടി.

വീണ്ടും ഭരണത്തില്‍ കയറിയാല്‍ ട്രംപ് സ്വേച്ഛാധിപതിയായി പ്രവര്‍ത്തിക്കുമെന്നും ബൈഡന്‍ സൂചിപ്പിച്ചു. ജനാധിപത്യം ഇപ്പോഴും അമേരിക്ക പവിത്രമായി കാണുന്നു. താന്‍ പ്രസിഡന്റാവുകയാണെങ്കില്‍ അമേരിക്കന്‍ ജനാധിപത്യത്തിന്റെ പ്രതിരോധവും സംരക്ഷണവും എപ്പോഴും ഉയര്‍ത്തിപ്പിടിക്കുമെന്നും ബൈഡന്‍ പറഞ്ഞു. ജനാധിപത്യം ബാലറ്റിലാണ് എന്നും ബൈഡന്‍ പറഞ്ഞു.

ട്രംപിന്റെ പ്രചാരണം അദ്ദേഹത്തെക്കുറിച്ചാണ്, അമേരിക്കയെക്കുറിച്ചല്ല, ജനങ്ങളെക്കുറിച്ചുമല്ല. ട്രംപിന്റെ പ്രചാരണം ഭൂതകാലത്തിലാണ്, ഭാവിയിലല്ല. ‘ട്രംപിന്റെ ജനാധിപത്യത്തിനെതിരായ ആക്രമണം അദ്ദേഹത്തിന്റെ ഭൂതകാലത്തിന്റെ ഭാഗം മാത്രമല്ല. അതാണ് അദ്ദേഹം ഭാവിയിലേക്ക് വാഗ്ദ്ധാനം ചെയ്യുന്നത് എന്നും ബൈഡന്‍ പറഞ്ഞു.

More Stories from this section

family-dental
witywide